സന്ദീപ് വാര്യരുടെ ചത്തല്ലൂരിലെ വീട്ടിൽ അതിക്രമിച്ചു കയറിയ അപരിചിതന്റെ ദൃശ്യം, പിടിയിലായ പ്രതി യൂസഫ്
ചെത്തല്ലൂർ: ബി.ജെ.പി. സംസ്ഥാന വക്താവ് സന്ദീപ് ജി. വാര്യരുടെ വീട്ടിൽ അതിക്രമിച്ചുകയറിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ആലിപ്പറമ്പ് പള്ളിക്കുന്നിലെ മനച്ചിത്തൊടിവീട്ടിൽ യൂസഫിനെയാണ് (45) നാട്ടുകൽ പോലീസ് പിടികൂടിയത്. റബ്ബർഷീറ്റ് മോഷ്ടാവായ ഇയാൾ മോഷണലക്ഷ്യവുമായാണ് കഴിഞ്ഞ ഞായറാഴ്ച സന്ദീപ് ജി. വാര്യരുടെ വീട്ടിൽ അതിക്രമിച്ചുകയറിയതെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ ദൃശ്യം സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിയാണ് ബുധനാഴ്ച പ്രതിയെ പിടികൂടിയത്. സന്ദീപ് ജി. വാര്യരുടെ വീടിനുമുകളിൽനിന്ന് റബ്ബർഷീറ്റുകൾ മോഷ്ടിക്കാനായി ശ്രമം നടത്തിയെങ്കിലും പോലീസ് പട്രോളിങ് വാഹനം കണ്ടതിനെത്തുടർന്ന് ഓടിരക്ഷപ്പെട്ട വിവരം പ്രതി മൊഴിനൽകിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
ഒരാഴ്ചമുമ്പ് ചെത്തല്ലൂർ മുറിയങ്കണ്ണിഭാഗത്ത് കൂരാക്കോട്ടിൽ രാമകൃഷ്ണഗുപ്തന്റെ വീട്ടിൽനിന്ന് നൂറോളം റബ്ബർഷീറ്റുകളും ഒരുചാക്ക് ഒട്ടുപാലും മോഷണം നടത്തിയെന്നും ഇയാൾ സമ്മതിച്ചതായി പോലീസ് പറഞ്ഞു. പ്രതിയെ വ്യാഴാഴ്ച വൈകീട്ട് കോടതിയിൽ ഹാജരാക്കി.
Content highlights: Man who attempted theft in sandeep warrier house arrest
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..