ലഖ്നൗ: മനുഷ്യമാംസം പാകം ചെയ്ത് കഴിക്കാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് ബിജ്നോറിലെ സഞ്ജയ് (32)എന്ന യുവാവിനെയാണ് ഭാര്യ നല്കിയ വിവരത്തെത്തുടര്‍ന്ന് പോലീസ് പിടികൂടിയത്. ഇയാളുടെ വീട്ടില്‍നിന്ന് മൃതദേഹത്തില്‍നിന്ന് വേര്‍പ്പെട്ട കൈയും കണ്ടെടുത്തു.
തിങ്കളാഴ്ച രാത്രിയായിരുന്നു സഞ്ജയ് മനുഷ്യമൃതദേഹത്തില്നിന്ന് വേര്‍പ്പെട്ട കൈയുമായി വീട്ടിലെത്തിയത്. മദ്യത്തിന് അടിമയായ ഇയാള്‍ സംഭവദിവസവും മദ്യലഹരിയിലായിരുന്നു.
ഇറച്ചിയാണെന്നും വേഗം പാകം ചെയ്യണമെന്നും പറഞ്ഞ് ഒരു കവറിലാക്കിയാണ് മനുഷ്യമാംസം ഭാര്യയെ ഏല്‍പ്പിച്ചത്. എന്നാല്‍ പാകം ചെയ്യാനായി കവര്‍ തുറന്നതോടെ ഭാര്യ ഞെട്ടുകയും ബോധംകെട്ട് വീഴുകയും ചെയ്തു. പക്ഷേ, ഇതൊന്നും വകവയ്ക്കാതെ സഞ്ജയ് തന്നെ സ്വയം പാകം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു.
അല്പസമയത്തിനകം ബോധം വീണ്ടെടുത്ത ഭാര്യ അടുക്കളയില്‍ പോയപ്പോള്‍ സഞ്ജയ് മനുഷ്യമാംസം ചട്ടിയില്‍ ഇറക്കിവെച്ചിരിക്കുന്നതാണ് കണ്ടത്. തുടര്‍ന്ന് വീടിന്റെ വാതില്‍പൂട്ടി ഭാര്യ പുറത്തുപോവുകയും അയല്‍ക്കാരെയും പോലീസിനെയും വിവരമറിയിക്കുകയുമായിരുന്നു.
പോലീസെത്തി ചോദ്യംചെയ്തപ്പോഴാണ് ഗംഗ നദിയുടെ കൈവഴിയില്നിന്നാണ് കൈ കിട്ടിയതെന്ന് പ്രതി വെളിപ്പെടുത്തിയത്. മദ്യലഹരിയില്‍ പിതാവിനെ ആക്രമിച്ചതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Content Highlights: man tries to cook human flesh in uttar pradesh
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..