കുട്ടികളുടെ മുന്നില്‍ വീട്ടമ്മയെ അപമാനിക്കാന്‍ ശ്രമം; തടഞ്ഞപ്പോള്‍ ഗൃഹോപകരണങ്ങള്‍ അടിച്ചുതകര്‍ത്തു


കലവൂര്‍(ആലപ്പുഴ): വീട്ടമ്മയെ അപമാനിക്കാനുള്ള ശ്രമം തടഞ്ഞതിലെ പ്രകോപനത്തില്‍ യുവാവ് വീട്ടിലെ ഗൃഹോപകരണങ്ങള്‍ അടിച്ചുതകര്‍ത്തു. കൊച്ചുകുട്ടികളെയും ആക്രമിക്കാന്‍ ശ്രമിച്ചു. കാട്ടൂരിലാണ് സംഭവം. അയല്‍വാസിയായ ബിനുരാജ് (25)നെതിരേ മണ്ണഞ്ചേരി പോലീസ് കേസെടുത്തു.

വീട്ടമ്മയെ അപമാനിക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍ വീടിനകത്ത് കടന്ന് ഫ്രിഡ്ജ്, ടി.വി., മൊബൈല്‍ഫോണ്‍ തുടങ്ങിയവ കമ്പിവടി ഉപയോഗിച്ച് ബിനുരാജ് തല്ലിത്തകര്‍ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകീട്ട് ആറോടെയായിരുന്നു സംഭവം. ബിനുരാജ് കടന്നുപിടിച്ചപ്പോള്‍ യുവതിയുടെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടി വന്നപ്പോളാണ് ഇയാള്‍ ഗൃഹോപകരണങ്ങള്‍ തല്ലിത്തകര്‍ത്തത്.

യുവതിയുടെ ഭര്‍ത്താവ് ജോലിസ്ഥലത്തായിരുന്നു. യുവതിയുടെ താലിമാല ബിനുരാജ് പൊട്ടിച്ചെടുത്തതായി പരാതിയുണ്ട്. ടി.വി. കണ്ടുകൊണ്ടിരുന്ന കുട്ടികളുടെ ദേഹത്തേക്ക് തല്ലിത്തകര്‍ത്ത ജനല്‍ ചില്ലുപാളികള്‍ വീണു. ഇതിന് ശേഷമാണ് ടി.വി. അടക്കമുള്ളവ നശിപ്പിച്ചത്. മാല വലിച്ചുപൊട്ടിക്കുന്നതിനിടെ യുവതിയുടെ കഴുത്തിന് മുറിവേറ്റിട്ടുണ്ട്.

കുട്ടികളെയും കമ്പിവടികൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ചതായി ഇവര്‍ പറയുന്നു.പോലീസ് വന്നുപോയതിനുശേഷം രാത്രി പന്ത്രണ്ടോടെ ബിനുരാജ് വീണ്ടും എത്തി മുന്‍വശത്തെ വാതില്‍ വെട്ടിപ്പൊളിച്ചതായി യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു.

വീട്ടിലെ എല്ലാ വാതിലുകളും ജനലുകളും അക്രമി തകര്‍ത്തിട്ടുണ്ട്. കണ്‍മുന്‍പില്‍ കണ്ട ആക്രമണത്തിന്റെ ആഘാതത്തില്‍നിന്ന് പിഞ്ചുകുട്ടികള്‍ ഇതുവരെ മുക്തരായിട്ടില്ല. തുടര്‍ന്നും ആക്രമണം ഉണ്ടായേക്കുമോയെന്ന ഭയത്താല്‍ ഈ കുടുംബം ബന്ധുവീട്ടിലേക്ക് താത്കലികമായി താമസം മാറിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം അമ്മയുടെ കൈ ബിനുരാജ് തല്ലി ഒടിച്ചിരുന്നെന്ന് പോലീസ് പറഞ്ഞു. പ്രതി ഒളിവിലാണെന്നും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും മണ്ണഞ്ചേരി എസ്.ഐ. പി.ജി.മധു പറഞ്ഞു.

Content Highlights: man tried to molest house wife and damaged home appliances in kalavoor alappuzha

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


dellhi

1 min

പകരം വീട്ടി ഇന്ത്യ; ഡല്‍ഹിയിലെ യു.കെ. ഹൈക്കമ്മീഷനുള്ള സുരക്ഷ വെട്ടിക്കുറച്ചു

Mar 22, 2023


ravisankar prasad and rahul gandhi

1 min

മറ്റുള്ളവരെ അധിക്ഷേപിക്കാൻ രാഹുലിന് പൂര്‍ണസ്വാതന്ത്ര്യം വേണമെന്നാണോ?; കോൺഗ്രസിനെ വിമർശിച്ച് ബിജെപി

Mar 23, 2023

Most Commented