പോലീസ് ജീപ്പ് ഓടിക്കാന്‍ മോഹം; സ്‌റ്റേഷനില്‍ നിന്ന് ജീപ്പെടുത്ത് 45കാരന്‍ കറങ്ങിയത് 112 കിലോമീറ്റര്‍


1 min read
Read later
Print
Share

പ്രതീകാത്മക ചിത്രം| ഫോട്ടോ:എ.എഫ്.പി

ബെംഗളൂരു: 45-കാരനായ നാഗപ്പയുടെ മനസ്സില്‍ പോലീസ് വാഹനമോടിക്കണമെന്ന ആഗ്രഹം കലശലായിട്ട് നാളുകളേറെയായി. എന്നാല്‍ കഴിഞ്ഞദിവസമാണ് ഇതിന് അവസരമൊത്തുവന്നത്. ഇതോടെ സ്റ്റേഷനില്‍നിന്ന് ജീപ്പുമെടുത്ത് നേരെ കറങ്ങാനിറങ്ങി. ചില്ലറ ദൂരമല്ല- 112 കിലോമീറ്റര്‍.

കര്‍ണാടകത്തിലെ ധാര്‍വാഡ് ജില്ലയിലെ അന്നിഗേരി സ്വദേശി നാഗപ്പ ഹദപാദ് ആണ് പോലീസ് ജീപ്പുമായി സ്ഥലംവിട്ടത്. പോലീസിനെ ഏറെനേരം വട്ടം ചുറ്റിച്ച ഇയാള്‍ 112 കിലോമീറ്റര്‍ പിന്നിട്ട് തൊട്ടടുത്ത ജില്ലയായ ഹവേരിയിലാണ് ഓട്ടം അവസാനിപ്പിച്ചത്. പോലീസെത്തി ഇയാളെ പിടികൂടിയെങ്കിലും തികച്ചും ശാന്തനായി വാഹനം വിട്ടുകൊടുത്ത് പോലീസിനൊപ്പം സ്റ്റേഷനിലേക്ക് പോവുകയും ചെയ്തു.

ബുധനാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് അന്നിഗേരി പോലീസ് സ്റ്റേഷനില്‍നിന്ന് നാഗപ്പ ജീപ്പുമായി കടന്നത്. സ്വകാര്യ ലോജിസ്റ്റിക് കമ്പനിയില്‍ ട്രക്ക് ഡ്രൈവറായ ഇയാള്‍ പോലീസ് ജീപ്പ് ഓടിക്കണമെന്ന മോഹവുമായി പലപ്പോഴും സ്റ്റേഷന് സമീപത്ത് ചുറ്റിക്കറങ്ങിയിരുന്നതായാണ് പോലീസിന്റെ കണ്ടെത്തല്‍.

ബുധനാഴ്ച പുലര്‍ച്ചെ സ്റ്റേഷന് സമീപത്തെത്തിയ ഇയാള്‍ മുറ്റത്ത് നിര്‍ത്തിയിരുന്ന ജീപ്പുമായി കടന്നുകളയുകയായിരുന്നു. താക്കോല്‍ ജീപ്പില്‍തന്നെ ഉണ്ടായിരുന്നതും സ്റ്റേഷനിലുണ്ടായിരുന്ന പോലീസുകാര്‍ ഉറക്കത്തിലായിരുന്നതും ജോലി എളുപ്പമാക്കി.

രാവിലെ ആറുമണിയോടെ ഹവേരി ജില്ലയിലെ മൊട്ടേബെന്നൂരിലെത്തിയ നാഗപ്പ ജീപ്പ് റോഡരികില്‍ നിര്‍ത്തി വണ്ടിക്കുള്ളിലിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും പുറത്തിറങ്ങുകയോ നാട്ടുകാരുടെ അന്വേഷണങ്ങളോട് പ്രതികരിക്കുകയോ ചെയ്യാതായതോടെ സംശയം തോന്നിയ പ്രദേശവാസികള്‍ മൊട്ടേബെന്നൂര്‍ പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു.

പോലീസെത്തി പരിശോധിച്ചതോടെ വാഹനം അന്നിഗേരി സ്റ്റേഷനിലേതാണെന്ന് കണ്ടെത്തി. ജീപ്പ് മോഷ്ടിച്ചതാണെന്ന് നാഗപ്പ സമ്മതിക്കുകയുംചെയ്തു. പിന്നീട് അന്നിഗേരി പോലീസെത്തി ഇയാളെ പിടികൂടുകയായിരുന്നു.സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് ധാര്‍വാഡ് എസ്.പി. കൃഷ്ണകാന്ത് പറഞ്ഞു.

Content Highlights: Man steals police jeep, goes on 112 km ride

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Lady
Premium

4 min

കൂട്ടുനിന്നവർക്ക് ജോലി തിരിച്ചുകിട്ടി, അയാളെയും തിരിച്ചെടുക്കും; എനിക്കെവിടെ നീതി?- ഐ.സി.യു.അതിജീവിത

Jun 5, 2023


opioid epidemic in the united states the story of the sackler family purdue pharma oxycontin
Premium

7 min

ഒരു കുടുംബത്തിന്റെ അത്യാർത്തി; ലക്ഷക്കണക്കിന് ജീവനുകളെടുത്ത ഓപിയോയ്​ഡ് ദുരന്തം | Sins & Sorrows

Jun 4, 2023


Manson Family Tate–LaBianca murders tragic case of sharon tate Hollywood history crime story
Premium

12 min

പെെശാചികതയുടെ പര്യായമായ മാൻഷൻ കൾട്ട്; ഹോളിവുഡിനെ വിറപ്പിച്ച ഒരു കൂട്ടക്കുരുതിയുടെ കഥ

Mar 6, 2023

Most Commented