ഹർഷൻ
മൂവാറ്റുപുഴ: മദ്യലഹരിയിൽ ഇതരസംസ്ഥാന തൊഴിലാളിയുടെ രണ്ട് വയസ്സുള്ള കുഞ്ഞിനെ നിലത്തെറിഞ്ഞ യുവാവിനെ അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ കിഴക്കേക്കര കോട്ടപ്പുറത്ത് ഹർഷൻ (രഞ്ജിത്ത് -42) ആണ് അറസ്റ്റിലായത്. വെൽഡിങ് തൊഴിലാളിയാണ്.
കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്ന ആൺകുഞ്ഞിന്റെ തോളെല്ല് പൊട്ടുകയും തലയ്ക്ക് സാരമായ പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കുഞ്ഞ് അപകടനില തരണംചെയ്തു.
മൂവാറ്റുപുഴ ആവോലി കാട്ടുകണ്ടം കവലയ്ക്കു സമീപമുള്ള അതിഥിത്തൊഴിലാളി ക്യാമ്പിൽ താമസിക്കുന്ന അസം സ്വദേശിയുടെ കഞ്ഞിനെയാണ് നിലത്തിട്ടത്. ശനിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം.
കുട്ടിയുടെ വീട്ടുകാരുമായുള്ള വിരോധത്താൽ കുഞ്ഞിനെ നിലത്തേക്കിടുകയായിരുന്നു എന്നാണ് ആരോപണം. മദ്യലഹരിയിൽ ബഹളം കൂട്ടുന്നയാളാണ് യുവാവ്.
ഞായറാഴ്ച ഉച്ചയ്ക്ക് ആറൂരിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ രക്ഷപ്പെടാൻ സഹായിച്ച രണ്ടുപേരെയും പോലീസ് വാഹന സഹിതം കസ്റ്റഡിയിലെടുത്തിരുന്നു.
കുട്ടിയുടെ രക്ഷിതാക്കൾ സാധുക്കളാണ്. രാത്രി ഭക്ഷണശാലയിലെ തൊഴിലാളിയാണ് കുട്ടിയുടെ അച്ഛൻ.
Content Highlights:man throws off child to ground accused arrested
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..