മണിപ്പൂര്‍ സ്വദേശിനിയുടെ ദേഹത്തേക്ക് തുപ്പി, കൊറോണയെന്ന് ആക്രോശം; സംഭവം ഡല്‍ഹിയില്‍


1 min read
Read later
Print
Share

Image: twitter.com|Akhucha

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് മണിപ്പൂര്‍ സ്വദേശിനിക്ക് നേരേ അതിക്രമം. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ മുഖര്‍ജി നഗറില്‍വെച്ച് ഒരാള്‍ മണിപ്പൂര്‍ സ്വദേശിനിയുടെ ദേഹത്തേക്ക് തുപ്പുകയും കൊറോണയെന്ന് ആക്രോശിക്കുകയും ചെയ്തു.

പലചരക്ക് സാധനങ്ങള്‍ വാങ്ങി വിജയ് നഗറിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് യുവതിക്ക് ദുരനുഭവമുണ്ടായത്. യുവതിക്ക് നേരേ ആദ്യം അസഭ്യം പറഞ്ഞ അക്രമി പിന്നാലെ ദേഹത്തേക്ക് തുപ്പുകയായിരുന്നു. ഇതിനുശേഷം കൊറോണയെന്ന് ഉറക്കെ പറഞ്ഞ് സംഭവസ്ഥലത്ത് നിന്ന് കടന്നുകളയുകയും ചെയ്തു. സംഭവം വിവാദമായതോടെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അടക്കം പ്രതികരണവുമായി രംഗത്തെത്തി.

സംഭവമറിഞ്ഞ് താന്‍ ഞെട്ടിപ്പോയെന്നായിരുന്നു കെജ്രിവാളിന്റെ പ്രതികരണം. ഡല്‍ഹി പോലീസ് എത്രയുംവേഗം കുറ്റവാളിയെ പിടികൂടണമെന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു രാജ്യമെന്നനിലയില്‍ ഐക്യമാണ് നമുക്ക് വേണ്ടതെന്നും പ്രത്യേകിച്ച് കോവിഡ്-19ന് എതിരായി പോരാടുന്ന സമയത്ത് അത് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

കൊറോണയുടെ പേരില്‍ വംശീയാധിക്ഷേപം നടത്തുന്നത് ഒരിക്കലും ന്യായീകരിക്കാനാകില്ലെന്ന് സാമൂഹികപ്രവര്‍ത്തകരും അഭിപ്രായപ്പെട്ടു. ഡല്‍ഹിയില്‍ മണിപ്പൂര്‍ സ്വദേശിനിക്ക് നേരേയുണ്ടായത് വംശീയാധിക്ഷേപമാണെന്നും ശക്തമായ നടപടി വേണമെന്നും അവര്‍ സാമൂഹികമാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടു.

Content Highlights: man spits and shouts corona against a manipur native girl in delhi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
amboori rakhi murder case

4 min

മിസ്ഡ്‌കോള്‍ പ്രണയം, രഹസ്യമായി താലിചാര്‍ത്തി; മൃതദേഹം നഗ്നമായ നിലയില്‍, ഉപ്പ് വിതറി കുഴിച്ചിട്ടു

Jun 7, 2023


edathala theft case

1 min

വാഹനം മോഷ്ടിച്ച് തമിഴ്‌നാട്ടിലെത്തിക്കും, രൂപമാറ്റം വരുത്തി വില്‍ക്കും; രണ്ടുപേര്‍ കൂടി പിടിയില്‍

Feb 21, 2021


elathur train incident

4 min

ട്രെയിന്‍ നമ്പര്‍ 16307, കേരളം നടുങ്ങിയ തീവെപ്പ്; നീങ്ങാതെ ദുരൂഹത; സംഭവം ഇങ്ങനെ

Apr 3, 2023

Most Commented