-
പാട്ന: കൂട്ടുകാരുമായി സംസാരിക്കുന്നതിനിടെ 'ശല്യംചെയ്ത' അമ്മയെ മകൻ വെടിവെച്ചു. ബിഹാർ സീതാപുർ സ്വദേശി മഞ്ജൂർ ദേവി(55)യെയാണ് വെടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മകൻ അങ്കത് യാദവിനെ(20) പോലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച രാത്രി 10.30-ഓടെയായിരുന്നു ദാരുണമായ സംഭവം. രാത്രി വൈകിയിട്ടും വീടിന് പുറത്ത് കൂട്ടുകാരുമായി സംസാരിച്ചിരിക്കുകയായിരുന്നു അങ്കത്. ഇതിനിടെ അമ്മ പലതവണ ഭക്ഷണം കഴിക്കാനായി മകനെ വിളിച്ചു. ഒടുവിൽ വീടിന് പുറത്തിറങ്ങിയും മകനോട് ഭക്ഷണം കഴിക്കാൻ വരാൻ ആവശ്യപ്പെട്ടു. ഇതോടെയാണ് പ്രകോപിതനായ അങ്കത് കൈയിലുണ്ടായിരുന്ന നാടൻ തോക്കെടുത്ത് അമ്മയ്ക്ക് നേരേ വെടിയുതിർത്തത്.
അങ്കതിന്റെ പിതാവിന്റെ സഹോദരി ഈ സംഭവങ്ങൾക്കെല്ലാം ദൃക്സാക്ഷിയായിരുന്നു. വെടിയേറ്റ് വീണ മഞ്ജൂറിനെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിലും പിന്നീട് പാട്ന മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം വീടിന് സമീപത്തെ കാട്ടിൽ ഒളിച്ച അങ്കതിനെ ഏറെ സാഹസികമായാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. പോലീസ് സംഘം വരുന്നത് കണ്ട ഇയാൾ വെടിയുതിർത്ത് രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ പോലീസ് സംഘം യുവാവിനെ കീഴ്പ്പെടുത്തി. പ്രതിയിൽനിന്ന് നാടൻ തോക്ക് പിടിച്ചെടുത്തതായും പോലീസ് പറഞ്ഞു.
Content Highlights:man shoots mother for disturbing his chatting with friends
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..