സിസിടിവിയിൽ പതിഞ്ഞ ദൃശ്യത്തിൽനിന്ന്
കളമശ്ശേരി: കുസാറ്റ് കാമ്പസിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എം. മെഷീൻ, പണമെടുക്കാൻവന്ന യുവാവ് തീയിട്ടു. ഇയാളുടെ ദൃശ്യം സി.സി.ടി.വി.യിൽ പതിഞ്ഞിട്ടുണ്ട്.
കുസാറ്റ് കോമൺ ഫെസിലിറ്റി സെന്ററിലെ ബാങ്ക് ശാഖയ്ക്ക് സമീപം പ്രവർത്തിക്കുന്ന എ.ടി.എം. കൗണ്ടറിലെ രണ്ട് മെഷീനുകളിൽ ഒന്നിനാണ് തീയിട്ടത്. മെഷീനിൽ നിന്നും ഞായറാഴ്ച വൈകീട്ട് 7.45-ഓടെ തീയും പുകയും വരുന്നത് സെക്യൂരിറ്റി ജീവനക്കാർ കണ്ടിരുന്നു. ഇത് വൈദ്യുത ഷോർട്ട് സർക്യൂട്ടാണെന്നുകരുതി അവഗണിക്കുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് കളമശ്ശേരി പോലീസിൽ വിവരം അറിയിച്ചത്. സി.സി.ടി.വി. ദൃശ്യം പരിശോധിക്കവേ, ഒരു യുവാവ് എ.ടി.എം. കൗണ്ടറിനകത്തേക്ക് കടന്നുവരുന്നതും എ.ടി.എം. മെഷീനിൽ കാർഡിട്ടുനോക്കുന്നതും തുടർന്ന് കുപ്പിയിൽ കരുതിയ പെട്രോൾ പോലുള്ള ദ്രാവകമൊഴിച്ച് തീ കൊളുത്തുന്നതും ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
മെഷീനിലെ പണം കത്തിനശിക്കുകയോ നഷ്ടപ്പെടുകയോ ചെയ്തിട്ടില്ലെന്ന് കളമശ്ശേരി പോലീസ് ഇൻസ്പെക്ടർ ബാബു സെബാസ്റ്റ്യൻ പറഞ്ഞു. കളമശ്ശേരി പോലീസെത്തി തുടർനടപടികൾ സ്വീകരിച്ചു. വിരലടയാള വിദഗ്ദ്ധരും ഫൊറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..