പ്രതീകാത്മക ചിത്രം | AP
ജയ്പുര്‍: യൂട്യൂബില്‍ താരമാക്കാമെന്ന് പറഞ്ഞ് ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. രാജസ്ഥാനിലെ ജോധ്പുര്‍ ബാബ്രപാലി സ്വദേശി നിസാമുദ്ദീന്‍ എന്ന രാജ് ഖാനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പാലി സ്വദേശിയായ പെണ്‍കുട്ടിയും കുടുംബവും നല്കിയ പരാതിയിലാണ് യുവാവിനെ പോലീസ് പിടികൂടിയത്.
16 വയസ്സുള്ള പെണ്‍കുട്ടി കഴിഞ്ഞ നാല് വര്‍ഷമായി യൂട്യൂബില്‍ സജീവമാണ്. ഹാസ്യവീഡിയോകളാണ് പെണ്‍കുട്ടി യൂട്യൂബില്‍ അപ് ലോഡ് ചെയ്തിരുന്നത്. ഒരുമാസം മുമ്പാണ് പെണ്‍കുട്ടി നിസാമുദ്ദീനെ പരിചയപ്പെട്ടത്. തുടര്‍ന്ന് യൂട്യൂബില്‍ താരമായി മാറാനും കൂടുതല്‍ പണം സമ്പാദിക്കാനും താന്‍ സഹായിക്കാമെന്ന് നിസാമുദ്ദീന്‍ പെണ്‍കുട്ടിയോട് പറയുകയായിരുന്നു.
ജനുവരി എട്ടാം തീയതി യുവാവ് പെണ്‍കുട്ടിയെ ജോധ്പുരിലെ ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തി. യൂട്യൂബില്‍ അപ് ലോഡ് ചെയ്യേണ്ട വീഡിയോ ചിത്രീകരിക്കാമെന്ന് പറഞ്ഞാണ് പെണ്‍കുട്ടിയെ ഫ്ളാറ്റിലേക്ക് കൊണ്ടുവന്നത്. എന്നാല്‍ ഇവിടെവെച്ച് പ്രതി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവം പുറത്തുപറയാതിരിക്കാന്‍ പെണ്‍കുട്ടിയെ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഭയന്നുപോയ പെണ്‍കുട്ടി പീഡനവിവരം ആദ്യം ആരോടും വെളിപ്പെടുത്തിയിരുന്നില്ല. ദിവസങ്ങള്‍ക്ക് ശേഷമാണ് പീഡനത്തിനിരയായെന്ന് മാതാപിതാക്കളോട് തുറന്നുപറഞ്ഞത്. തുടര്‍ന്ന് പെണ്‍കുട്ടിയും കുടുംബവും ഇന്‍ഡസ്ട്രിയല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍ ജനുവരി 28-നാണ് പോലീസ് പ്രതിയെ പിടികൂടിയത്.
Content Highlights: man rapes minor girl on pretext of making her youtube star
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..