സുൽത്താൻബത്തേരി: പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ ബന്ധുവായ യുവാവ് കത്തികാട്ടി ഭീഷണിപ്പെടുത്തി, വനത്തിനുള്ളിൽ കൊണ്ടുപോയി പീഡിപ്പിച്ചു. തിങ്കളാഴ്ച രാവിലെയാണ് സംഭവം. നൂൽപ്പുഴ പഞ്ചായത്തിലെ വനാതിർത്തിയോടുചേർന്ന കോളനിയിലെ പതിന്നാലുകാരിയാണ് അതിക്രമത്തിനിരയായത്.
രാവിലെ കൂട്ടുകാരികൾക്കൊപ്പം വനാതിർത്തിയിലെത്തിയപ്പോഴാണ് ബന്ധുവായ യുവാവ് കത്തികാട്ടി ഭീഷണിപ്പെടുത്തി ഉൾവനത്തിലേക്ക് തട്ടിക്കൊണ്ടുപോയത്. കൂടെയുണ്ടായിരുന്ന പെൺകുട്ടികൾ കോളനിയിലെത്തി വിവരമറിയിച്ചതിനെത്തുടർന്ന്, ബന്ധുക്കൾ ബത്തേരി പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വനംവകുപ്പ് ജീവനക്കാരും പോലീസും നാട്ടുകാരും ചേർന്ന് വനത്തിൽ മണിക്കൂറുകളോളം തിരച്ചിൽ നടത്തി.
വനത്തിനുള്ളിൽ പോലീസ് സാന്നിധ്യം തിരിച്ചറിഞ്ഞതോടെ പ്രതി പെൺകുട്ടിയെ തിരിച്ചയച്ചശേഷം ഉൾവനത്തിലേക്ക് കടന്നുകളഞ്ഞു. അവശയായ പെൺകുട്ടിയെ പോലീസ് ബത്തേരി ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സനൽകി. കേസ് രജിസ്റ്റർചെയ്ത പോലീസ് പ്രതിക്കായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
Content Highlights: Man raped Tribal girl at knife point in Sulthan Bathery
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..