മുംബൈ: ലോക്ക്ഡൗണ്‍ സമയത്ത് പുറത്തിറങ്ങരുതെന്ന താക്കീത് അവഗണിച്ചതിന് മുംബെയില്‍ യുവാവ് സഹോദരനെ കൊലപ്പെടുത്തി. കാന്ദിവലിയില്‍ ബുധനാഴ്ചയാണ് സംഭവം.
രാജേഷ് ലക്ഷ്മി ഠാക്കൂര്‍ എന്ന ഇരുപത്തെട്ടുകാരനാണ് അനുജന് ദുര്‍ഗേഷിനെ കൊലപ്പെടുത്തിയത്. രാജേഷിനെ സമത നഗര്‍ പോലീസ് അറസ്റ്റ് ചെയ്തു.
പുണെയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന ദുര്‍ഗേഷ്, ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിലാണ് വീട്ടിലെത്തിയത്. എന്നാല്‍ വീട്ടിലെത്തിയതിനു പിന്നാലെ ലോക്ക്ഡൗണ്‍ അവഗണിച്ച് ദുര്‍ഗേഷ് പുറത്തിറങ്ങാന്‍ തുടങ്ങി. രാജേഷും ഭാര്യയും പലവട്ടം താക്കീത് ചെയ്തെങ്കിലും ദുര്‍ഗേഷ് ചെവിക്കൊണ്ടില്ല.
തുടര്‍ന്ന്, പുറത്തുപോയ ദുര്‍ഗേഷ് തിരികെ വന്നപ്പോള്‍ രാജേഷും ഭാര്യയും ഇതിനെ ചോദ്യം ചെയ്തു. തുടര്‍ന്ന് ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെ രാജേഷ് മൂര്‍ച്ചയേറിയ ആയുധം കൊണ്ട് ദുര്‍ഗേഷിനെ ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ദുര്‍ഗേഷിനെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല.
content highlights: man kills brother for stepping out during lock down
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..