ഒരുമിച്ച് മദ്യപിക്കുന്നതിനിടെ തര്‍ക്കം, ബെംഗളൂരുവില്‍ യുവാവ് ഭാര്യയെ അടിച്ചുകൊന്നു; പറഞ്ഞത് അപസ്മാരമെന്ന്


പ്രതീകാത്മക ചിത്രം | ANI

ബെംഗളൂരു: ഭാര്യയെ പ്ലൈവുഡ് കഷണം കൊണ്ട് അടിച്ചുകൊന്ന യുവാവ് അറസ്റ്റിൽ. ബെംഗളൂരു ബി.ടി.എം. ലേഔട്ടിൽ താമസിക്കുന്ന അജിത്തി(25)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യ സാനിയ(20)യെ ക്രൂരമായി മർദിച്ചശേഷം അപസ്മാരം വന്ന് വീണ് പരിക്കേറ്റെന്നാണ് ഇയാൾ ആശുപത്രി അധികൃതരോടും ബന്ധുക്കളോടും പറഞ്ഞിരുന്നത്. സംശയം തോന്നിയ ഡോക്ടർമാർ പോലീസിൽ വിവരമറിയിച്ചതോടെ കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു.

ജൂൺ 28-നായിരുന്നു കേസിനാസ്പദമായ സംഭവം. രണ്ട് വർഷം മുമ്പാണ് അജിത്തും സാനിയയും വിവാഹിതരായത്. ഭാര്യയ്ക്ക് രഹസ്യബന്ധമുണ്ടെന്ന് യുവാവിന് സംശയമുണ്ടായിരുന്നു. ഭാര്യ ഇടയ്ക്കിടെ വീട്ടിൽനിന്ന് പുറത്തുപോകുന്നതാണ് സംശയത്തിനിടയാക്കിയത്.

സംഭവദിവസം ദമ്പതിമാർ ഒരുമിച്ച് മദ്യപിച്ചു. ഇതിനുപിന്നാലെ രഹസ്യബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് അജിത് ഭാര്യയുമായി വഴക്കിട്ടു. തർക്കത്തിനിടെ പ്ലൈവുഡ് കഷണം കൊണ്ട് ഭാര്യയെ ക്രൂരമായി മർദിച്ചു. തലയിലും മുതുകിലും കാലിലും അടിയേറ്റ യുവതി തളർന്നുവീണു. തുടർന്ന് പിറ്റേദിവസമാണ് യുവാവ് ഭാര്യയെ ആശുപത്രിയിൽ എത്തിച്ചത്. അപസ്മാരം വന്ന് ഭാര്യ തറയിൽവീണെന്നും അതാണ് പരിക്കേൽക്കാൻ കാരണമായതെന്നുമാണ് ഇയാൾ ഡോക്ടർമാരോട് പറഞ്ഞത്. എന്നാൽ യുവതിയുടെ പരിക്ക് കണ്ട് സംശയം തോന്നിയ ഡോക്ടർമാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇതിനിടെ ചികിത്സയിലായിരുന്ന യുവതി മരിക്കുകയും ചെയ്തു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ തലയ്ക്കേറ്റ പരിക്കാണ് മരണകാരണമെന്ന് വ്യക്തമായതോടെയാണ് യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യംചെയ്യലിൽ ഇയാൾ കുറ്റംസമ്മതിക്കുകയായിരുന്നു.

Content Highlights:man killed wife in bengaluru

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sreejith Ravi

1 min

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവി പോക്‌സോ കേസില്‍ അറസ്റ്റില്‍

Jul 7, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022

Most Commented