റഹ്മത്തുള്ള
പത്തനംതിട്ട: സുഹൃത്തുക്കള്‍ ചേര്‍ന്നുള്ള മദ്യപാനത്തിനിടയിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ടു. കുലശേഖരപതി അലങ്കാരത്ത് റഹ്‌മത്തുള്ള (42) ആണ് മരിച്ചത്.പത്തനംതിട്ട കുലശേഖരപതി അറബിക് കോളേജ് റോഡിലെ പഴയ സര്‍വീസ് സ്റ്റേഷനുള്ളിലാണ് ചൊവ്വാഴ്ച രാവിലെ മൃതദേഹം കണ്ടത്.
നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പത്തനംതിട്ട പോലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് കുലശേഖരപതി മാവുതാനം പുരയിടത്തില്‍ ഷിഹാബുദ്ദീന്‍, പഴയവീട്ടില്‍ ഷെഫീസ് എന്നിവരെയും മധുവെന്നയാളെയും പോലീസ് കസ്റ്റഡിയിലെടുത്തു.ഇവരാണ് റഹ്‌മത്തുള്ളയ്‌ക്കൊപ്പം മദ്യപിക്കാനുണ്ടായിരുന്നതെന്നാണ് പോലീസിന് കിട്ടിയ വിവരം.മൂന്നുപേരെയും സംഭവസ്ഥലത്തിനടുത്തുള്ള റബ്ബര്‍തോട്ടത്തില്‍നിന്നാണ് പിടികൂടിയത്.
ഷിഹാബുദ്ദീന്‍ മറ്റൊരു കൊലക്കേസിലും മധു ക്രിമിനല്‍ കേസിലും പ്രതിയാണ്. ഇതു കൂടാതെ സമീപത്ത് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളില്‍ ചിലരെയും പോലീസ് ചൊവ്വാഴ്ച രാത്രിയോടെ ചോദ്യംചെയ്യാനായി സ്റ്റേഷനില്‍ കൊണ്ടുവന്നിട്ടുണ്ട്.
മൃതദേഹത്തിന്റെ കഴുത്തിലും തലയിലും മുറിവുകളുണ്ട്. കിടന്ന ഷെഡിലും റോഡിലുമെല്ലാം രക്തക്കറയും കണ്ടെത്തി. തലയ്ക്ക് അടിയേറ്റതാണെന്ന സംശയമാണ് പോലീസിനുള്ളത്. തിങ്കളാഴ്ച വൈകുന്നേരം സ്ഥലത്ത് ബഹളം നടന്നതായി അന്വേഷണസംഘം സ്ഥിരീകരിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..