കൊല്ലപ്പെട്ട കൃഷ്ണൻ, അറസ്റ്റിലായ മഹേന്ദ്രൻ
മറയൂര്‍: കോയമ്പത്തൂരില്‍ അടയ്ക്ക പറിക്കാന്‍പോയ മറയൂര്‍ സ്വദേശികള്‍ തമ്മിലുണ്ടായ വഴക്കിനെ തുടര്‍ന്ന് ഒരാള്‍ മര്‍ദനമേറ്റ് മരിച്ചു. മറയൂര്‍ ചെമ്മണ്ണുകുഴി സ്വദേശി കൃഷ്ണന്(59) ആണ് ചികിത്സക്കിടെ മരിച്ചത്. മറയൂര്‍ ഇന്ദിരാനഗര്‍ സ്വദേശി മഹേന്ദ്രനെ(26) കോയമ്പത്തൂര്‍ കൃഷ്ണനഗര്‍ പോലീസ് അറസ്റ്റുചെയ്തു.
രണ്ടുമാസം മുന്‍പ് കോയമ്പത്തൂരിലെ വിവിധ ഭാഗങ്ങളില്‍ അടയ്ക്ക പറിക്കാനായി മറയൂരില്‍ നിന്നുപോയ സംഘത്തില്‍പ്പെട്ടവരാണ് ഇരുവരും. കോയമ്പത്തൂരിനടുത്ത് ആലാന്തുറൈ, ചെമ്മേട് തുടങ്ങി നിരവധി ഭാഗങ്ങളിലാണ് സംഘമെത്തിയത്. വളയംകോട്ട എന്ന സ്ഥലത്തെ ഒരുവീട്ടില്‍ ഇവര്‍ ഒന്നിച്ച് താമസിക്കുകയായിരുന്നു.
ഞായറാഴ്ച രാത്രി 11-മണിക്ക് മദ്യപിച്ച് എത്തിയ മഹേന്ദ്രന് കൃഷ്ണനുമായി വഴക്കുണ്ടാവുകയും അടിപിടിയില്‍ കലാശിക്കുമായിരുന്നു. മഹേന്ദ്രന്റെ അടിയേറ്റ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കൃഷ്ണനെ മറയൂര്‍ സ്വദേശിയായ അടയ്ക്ക വ്യാപാരി അലിയുടെ നേതൃത്വത്തില്‍ ഉടനടി ആലാന്തുറൈ ഗവ.ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കി കോയമ്പത്തൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
കൃഷ്ണനെ മര്‍ദിച്ച മഹേന്ദ്രനെ അടയ്ക്ക വ്യാപാരി കോയമ്പത്തൂര്‍ കാരുണ്യനഗര്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാക്കി. കേസെടുത്ത് കോടതിയില്‍ ഹാജരാക്കിയെങ്കിലും ജാമ്യത്തില്‍ വിട്ടയച്ചു. ബുധനാഴ്ച രാവിലെ കൃഷ്ണന് മരിച്ചതോടെ കാരുണ്യനഗറിലെ ലോഡ്ജില്‍ കഴിഞ്ഞ മഹേന്ദ്രനെ പോലീസ് അറസ്റ്റു ചെയ്തു.
കൃഷ്ണന്റെ ഭാര്യ: ധനലക്ഷ്മി, മക്കള്‍: രാജാ, രമേശ്, യേശു രാജാ, സന്തോഷ്, ശകുന്തള. മരുമക്കള്‍: ചന്ദ്ര, ശാരദ, കോമള, അഭിരാമി, മുനിരാജാ. സംസ്കാരം വ്യാഴാഴ്ച മറയൂര്‍ പൊതുശ്മശാനത്തില്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..