പ്രതീകാത്മക ചിത്രം | എൻ.എം. പ്രദീപ് | മാതൃഭൂമി
നാഗ്പുർ: അത്താഴവിരുന്നിന് മുട്ടക്കറി പാചകം ചെയ്യാത്തതിന് യുവാവ് സുഹൃത്തിനെ അടിച്ചുകൊന്നു. നാഗ്പുരിലെ മങ്കാപുരിലായിരുന്നു സംഭവം. കേസിൽ പ്രതിയായ ഗൗരവ് ഗെയ്ക്ക് വാദിനെ പോലീസ് അറസ്റ്റ് ചെയ്തു.
മങ്കാപുരിൽ താമസിക്കുന്ന ബനാറസി എന്നയാളാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെയാണ് മങ്കാപുരിലെ ഒരു ഗ്യാരേജിന് സമീപം ബനാറസിയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ സുഹൃത്തായ ഗൗരവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയായിരുന്നു.
വെള്ളിയാഴ്ച രാത്രിയാണ് സുഹൃത്തിനെ കൊലപ്പെടുത്തിയതെന്ന് ഗൗരവ് പോലീസിനോട് പറഞ്ഞു. ബനാറസി തന്നെയാണ് വെള്ളിയാഴ്ച രാത്രി ഗൗരവിനെ അത്താഴവിരുന്നിന് ക്ഷണിച്ചത്. രാത്രി വൈകുവോളം ഇരുവരും മദ്യപിച്ചു. തുടർന്ന് ഭക്ഷണം കഴിക്കാനൊരുങ്ങവെയാണ് മുട്ടക്കറി പാകം ചെയ്തിട്ടില്ലെന്ന് ബനാറസി പറഞ്ഞത്. ഇതോടെ ഇരുവരും തമ്മിൽ വഴക്കുണ്ടാവുകയും വലിയ വടി കൊണ്ട് ഗൗരവ് സുഹൃത്തിനെ അടിച്ചുകൊല്ലുകയുമായിരുന്നു. പിന്നീട് മൃതദേഹം ഉപേക്ഷിച്ച് പ്രതി കടന്നുകളഞ്ഞെന്നും പോലീസ് പറഞ്ഞു.
Content Highlights:man killed friend for not cooking egg curry
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..