നേമത്ത് മദ്യലഹരിയില്‍ മകന്‍ പിതാവിനെ അടിച്ചുകൊന്നു


1 min read
Read later
Print
Share

പ്രതീകാത്മകചിത്രം| Photo: Mathrubhumi

തിരുവനന്തപുരം: നേമത്ത് മദ്യലഹരിയില്‍ മകന്‍ പിതാവിനെ അടിച്ച് കൊന്നു. വെള്ളായണി കാരയ്ക്കാമണ്ഡപം സെന്റ് ആന്റണീസ് പള്ളിക്ക് സമീപത്തെ സെന്റില്‍മെന്റ് കോളനിയില്‍ എലിയാസ് (80) ആണ് കൊല്ലപ്പെട്ടത്. മകന്‍ ക്ലീറ്റസി(52)നെ നേമം പോലീസ് കസ്റ്റഡിയിലെടുത്തു.

ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. മദ്യലഹരിയില്‍ ക്ലീറ്റസ് പിതാവുമായി വഴക്കിടുന്നത് കേട്ട് അയല്‍ക്കാരാണ് പോലീസില്‍ വിവരമറിയിച്ചത്. പോലീസ് എത്തിയപ്പോള്‍ തടിക്കഷണം കൊണ്ട് തലയ്ക്ക് അടിയേറ്റ് രക്തം വാര്‍ന്ന് കിടക്കുന്ന ഏലിയാസിനെയാണ് കണ്ടത്. ഉടനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ക്ലീറ്റസും പിതാവ് ഏലിയാസും കഴിഞ്ഞ ഒരുവര്‍ഷമായി ഇവിടെ വാടകയ്ക്ക് താമസിക്കുകയാണ്. ഇവർ മദ്യലഹരിയില്‍ വഴക്കിടുന്നത് പതിവാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് പലദിവസങ്ങളിലും പോലീസ് ഇവിടെ വന്നിട്ടുണ്ടെന്നും സമീപവാസികള്‍ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kollam eroor murder

1 min

കൊല്ലത്ത് ദൃശ്യം മോഡല്‍ കൊലപാതകം, ജ്യേഷ്ഠനെ അനുജന്‍ കൊന്ന് കുഴിച്ചിട്ടു; രഹസ്യമാക്കിയത് രണ്ടരവര്‍ഷം

Apr 20, 2021


mobile phone

1 min

നഗ്നവീഡിയോ പ്രചരിച്ചു; വീഡിയോകോള്‍ വിളിച്ച യുവതി കൃത്രിമമായി തയ്യാറാക്കിയതെന്ന് ഡിവൈഎഫ്‌ഐ നേതാവ്

Oct 1, 2021


the Happiest Man on Death Row, Joe Arridy death, life story, Wikipedia, why
Premium

9 min

ഏറ്റവും സന്തോഷവാനായി ജോ അറിഡി മരണത്തിലേക്കു നടന്നു; 72 വർഷത്തിനു ശേഷം കാലം കാത്തുവെച്ച മാപ്പ്‌

Jan 20, 2023

Most Commented