പ്രതീകാത്മക ചിത്രം | Mathrubhumi
ജയ്പുര്‍: കാമുകനെ കാണാനിറങ്ങിയ ഭാര്യയെ പിന്തുടര്‍ന്നെത്തിയ ഭര്‍ത്താവ് കാമുകനെ കുത്തിക്കൊന്നു. ഡല്‍ഹി സ്വദേശിയായ യോഗേഷ് കുമാറാണ് രാജസ്ഥാനിലെ ജയ്പുരില്‍ കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച പുലര്‍ച്ചെ നഗരത്തിലെ വിശ്വകര്‍മ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലായിരുന്നു സംഭവം.
ഭര്‍ത്താവുമൊത്ത് ജയ്പുരില്‍ താമസിക്കുന്ന യുവതിയുമായി യോഗേഷ് പ്രണയത്തിലായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ കാമുകിയെ കാണാനായാണ് യോഗേഷ് ഡല്‍ഹിയില്‍നിന്ന് ജയ്പുരിലെത്തിയത്. തുടര്‍ന്ന് കാമുകിയെ വീടിന് പുറത്തേക്ക് വിളിച്ചപ്പോള്‍ അവരെ പിന്തുടര്‍ന്നെത്തിയ ഭര്‍ത്താവ് യുവാവിനെ കുത്തിക്കൊല്ലുകയായിരുന്നു.
യോഗേഷുമായുള്ള രഹസ്യബന്ധത്തെക്കുറിച്ച് യുവതിയുടെ ഭര്‍ത്താവ് അറിഞ്ഞതും ഇതിനുപിന്നാലെയുണ്ടായ തര്‍ക്കവുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച പുലര്‍ച്ചെ നാല് മണിയോടെ ഭാര്യ കാമുകനുമായി ഫോണില്‍ സംസാരിക്കുന്നത് ഭര്‍ത്താവ് കേട്ടിരുന്നു. വീടിന് സമീപത്തുണ്ടെന്നും പുറത്തുവരണമെന്നുമാണ് കാമുകന്‍ യുവതിയോട് ആവശ്യപ്പട്ടത്. തുടര്‍ന്ന് യുവതി വീടിന് പുറത്തിറങ്ങി കാമുകന്‍ കാത്തുനില്‍ക്കുന്ന ബസ് സ്റ്റോപ്പിലേക്ക് പോയി. യുവതിയുടെ ഭര്‍ത്താവ് ഇവരെ രഹസ്യമായി പിന്തുടര്‍ന്നു.
ഭാര്യ കാമുകനെ കണ്ടതിന് പിന്നാലെ ഇയാള്‍ കത്തിയുമായി ഓടിയെത്തി. ആദ്യം ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും പിന്നാലെ പ്രതി യോഗേഷിനെ കത്തികൊണ്ട് കുത്തുകയുമായിരുന്നു. യോഗേഷ് എതിര്‍ക്കാന്‍ ശ്രമിച്ചെങ്കിലും കത്തി കൊണ്ട് കഴുത്തറുക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ പ്രതി ഓടിരക്ഷപ്പെട്ടു. റോഡില്‍ ചോരവാര്‍ന്ന് കിടന്ന യോഗേഷിനെ പിന്നീട് യുവതിയും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായും ജയ്പുര്‍ വെസ്റ്റ് ഡി.സി.പി. റിച്ച തോമര്‍ പറഞ്ഞു.
യുവതിയെയും നാട്ടുകാരെയും വിശദമായി ചോദ്യംചെയ്തതോടെയാണ് പ്രണയത്തെച്ചൊല്ലിയാണ് യോഗേഷിനെ കുത്തിക്കൊന്നതെന്ന് വ്യക്തമായത്. യുവതിയും കൊല്ലപ്പെട്ട യോഗേഷും ഡല്‍ഹി സ്വദേശികളാണ്. ആക്രിക്കച്ചവടക്കാരനായ യോഗേഷിനെ കടയില്‍ പോയസമയത്താണ് യുവതി പരിചയപ്പെട്ടതെന്നും ഇരുവരും രഹസ്യമായി പ്രണയിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
Content Highlights: man killed by his lovers husband in jaipur rajasthan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..