പ്രതീകാത്മക ചിത്രം
വെഞ്ഞാറമൂട്: പൊതുനിരത്തിൽ പരസ്യമായി പുകവലിച്ചയാളിനെ എക്സൈസ് പിടികൂടി പിഴ ചുമത്തി. പിഴയായി നൽകിയ 200-ന്റെ നോട്ട് കള്ളനോട്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് പിടിയിലായ ആളെ കൂടുതൽ തെളിവെടുപ്പിനായി എക്സൈസ് പ്രതിയെ പോലീസിന് കൈമാറി.
വാമനപുരം കണിച്ചോട് വടക്കുംകര പുത്തൻവിട്ടിൽ ജലീൽ(40) ആണ് പിടിയിലായത്. എക്സൈസ് ലോക്ഡൗൺ ൈഡ്രവിന് പോകുമ്പോഴാണ് മാസ്ക് ധരിക്കാതെ കോവിഡ് നിയന്ത്രണം പാലിക്കാതെ പുകവലിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. 200 രൂപ പിഴചുമത്തി.
നോട്ടിൽ സംശയം തോന്നിയ എക്സൈസ് ബാങ്കിൽ കൊണ്ടുപോയി പരിശോധിച്ചപ്പോഴാണ് കള്ളനോട്ടാണെന്നു തിരിച്ചറിഞ്ഞത്. തുടരന്വേഷണത്തിന് എക്സൈസ് ജലീലിനെ വെഞ്ഞാറമൂട് പോലീസിനു കൈമാറി.
ഒരാഴ്ച മുമ്പ് എക്സൈസ് മടത്തറയിൽ നടത്തിയ തിരച്ചിലിൽ അബ്കാരി കേസ് പ്രതിയിൽനിന്ന് ഒന്നരലക്ഷം രൂപയുടെ കള്ളനോട്ട് പിടിച്ചിരുന്നു. ഇതുമായി ജലീലിന് ബന്ധമുണ്ടോ എന്നറിയാൻ വെഞ്ഞാറമൂട് പോലീസ് പ്രതിയെ പാങ്ങോട് പോലീസിനു കൈമാറിയിട്ടുണ്ട്. വാമനപുരം എക്സൈസ് ഇൻസ്പെക്ടർ ജി.മോഹൻ കുമാറിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് ജലീലിനെ പിടികൂടിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..