പ്രതീകാത്മകചിത്രം
കോട്ടയം: തിരുവാതുക്കലിന് സമീപം പതിനാറില്‍ ചിറയില്‍ മദ്യലഹരിയില്‍ 52-കാരന്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. കാര്‍ത്തിക ഭവനില്‍ സുശീല(72)യാണ് കൊല്ലപ്പെട്ടത്. മകന്‍ ബിജുവാണ് സുജാതയെ ആക്രമിച്ചത്. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ബിജുവിന്റെ ആക്രമണം.
ആക്രമണത്തില്‍നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അച്ഛന്‍ തമ്പി(74)യെ ബിജു ചുറ്റിക കൊണ്ട് പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഇത് കണ്ട് ഓടിയെത്തിയ അയല്‍വാസിയാണ് വിവരം മറ്റുള്ളവരെ അറിയിച്ചത്.
പരിക്കേറ്റ സുജാതയെയും തമ്പിയേയും നാട്ടുകാരാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് സുജാത മരിച്ചത്. സുജാതയുടെ മൃതദേഹത്തില്‍ വെട്ടുകത്തി കൊണ്ടുള്ള മുറിവും തലയില്‍ നീരുമുണ്ടെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ഗുരുതര പരിക്കേറ്റ തമ്പിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മദ്യലഹരിയില്‍ ബിജു വീട്ടില്‍ സ്ഥിരമായി വഴക്ക് ഉണ്ടാക്കിയിരുന്നു. ഇന്നും സമാന സംഭവം ആവര്‍ത്തിച്ചതാവാമെന്നാണ് കരുതുന്നത്.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുര്‍ന്ന് വെസ്റ്റ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇന്‍സ്‌പെക്ടര്‍ എം.ജെ അരുണ്‍ ബിജുവിനെ കസ്റ്റഡിയിലെടുത്തു. വെസ്റ്റ് എസ്.ഐ. ടി. ശ്രീജിത്ത്, സി.ഹരികുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
content highlights: man in drunken state hacked mother to death in kottayam
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..