സജീവ്
തൊടുപുഴ: വീട്ടില്‍ അതിക്രമിച്ചുകയറി 11-കാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ഇടുക്കി മണിയാറന്‍കുടി താമരക്കാട്ടുവീട്ടില്‍ സജീവിനെ(36) പത്തുവര്‍ഷം കഠിനതടവിന് കോടതി ശിക്ഷിച്ചു. കൂടാതെ 1,10,000 രൂപ പിഴയും അടയ്ക്കണമെന്ന് തൊടുപുഴ പ്രത്യേക പോക്‌സോ കോടതി ജഡ്ജി കെ.അനില്‍കുമാര്‍ വിധിച്ചു. പിഴത്തുക വാദിക്ക് നല്‍കണം. ഇതില്‍ വീഴ്ചവരുത്തിയാല്‍ എട്ടുവര്‍ഷംകൂടി കഠിനതടവ് അനുഭവിക്കേണ്ടിവരും.
2013 ഏപ്രിലിലായിരുന്നു സംഭവം. വീട്ടില്‍ അതിക്രമിച്ചുകയറിയ പ്രതി കുട്ടിയെ പലവട്ടം പീഡനത്തിനിരയാക്കി. പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. പേടിച്ച കുട്ടി ആരോടും ഇക്കാര്യം പറഞ്ഞില്ല. എന്നാല്‍, സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങിനിടെ ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകരോട് ഇക്കാര്യം വെളിപ്പെടുത്തി. ഇവര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് പോലീസ് കേസെടുത്തത്.
വീട്ടില്‍ അതിക്രമിച്ചുകയറിയതിന് അഞ്ചുവര്‍ഷവും ലൈംഗികപീഡനത്തിന് 10 വര്‍ഷവും പലതവണ പീഡിപ്പിച്ചതിന് 10 വര്‍ഷവും ഭീഷണിപ്പെടുത്തി മരണഭയം സൃഷ്ടിച്ചതിന് മൂന്നുവര്‍ഷവുമാണ് കഠിനതടവ് വിധിച്ചത്. ഇത് ഒരുമിച്ച് 10 വര്‍ഷം തടവ് അനുഭവിച്ചാല്‍ മതിയാകും.
കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി പിന്നീട് ഒളിവില്‍ പോയിരുന്നു. എന്നാല്‍, വിചാരണഘട്ടത്തില്‍ ഇയാളെ പോലീസ് അറസ്റ്റുചെയ്ത് ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ബി.വാഹിദ ഹാജരായി.
Content Highlights: Man imprisoned and fined for molestation young girl
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..