പരിക്കേറ്റ ആർ.എം മനോജ്, പ്രതി മോനുരാജ് പ്രേം
കോട്ടയം: യാത്രക്കിടെ ബീഡി ചോദിച്ചുതുടങ്ങിയ തർക്കത്തിനൊടുവിൽ ക്രിമിനൽ കേസ് പ്രതി വിലങ്ങുപയോഗിച്ച് പോലീസുകാരന്റെ കൈ തല്ലിയൊടിച്ചു. പരിക്കേറ്റ കോട്ടയം എ.ആർ.ക്യാമ്പിലെ പോലീസുകാരൻ ആലപ്പുഴ സ്വദേശി ആർ.എം.മനോജിനെ കോട്ടയം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ വാകത്താനം പൊങ്ങന്താനം ശാന്തിനഗർ കോളനിയിൽ മുള്ളനയ്ക്കൽ മോനുരാജ് പ്രേം (24) ആണ് അക്രമം നടത്തിയത്.
വെള്ളിയാഴ്ച വൈകീട്ട് നാലുമണിയോടെ കോട്ടയം ജില്ലാ ജയിലിനുള്ളിലായിരുന്നു സംഭവം. രാവിലെ ഏഴുമണിയോടെ പ്രതിയുമായി എറണാകുളം കോടതിയിൽ പോയതായിരുന്നു കോട്ടയം എ.ആർ.ക്യാമ്പിലെ പോലീസുകാരായ മനോജും ബാഷും. തിരികെ മൂന്നു മണിയോടെ കോട്ടയത്തേക്ക് വരുന്നതിനിടെ ബസിൽ വെച്ച് പോലീസുകാരോട് പ്രതി ബീഡി ആവശ്യപ്പെട്ടു. വാങ്ങിത്തരാൻ കഴിയിെല്ലന്ന് പറഞ്ഞതോടെ പോലീസുകാരുമായി തർക്കം തുടങ്ങി.
കോട്ടയം നാഗമ്പടം സ്റ്റാൻഡിലെത്തി ജയിലിലേക്ക് പോകാൻ ഒാട്ടോയിൽ കയറുന്നതിനിടെ ഡ്രൈവറെ ആക്രമിക്കാനും ഒാട്ടോയിൽനിന്ന് ചാടി രക്ഷപ്പെടാനും പ്രതി ശ്രമിച്ചു. ജയിലിനു മുന്നിലെത്തിയപ്പോൾ പോലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാനും ശ്രമം നടത്തി. ജയിലിനുള്ളിൽ കയറ്റി കൈവിലങ്ങ് ഒരു കൈയിലാക്കിയതോടെ മോനുരാജ് വീണ്ടും ബീഡി ആവശ്യപ്പെട്ട് ബാഷിനെ മർദിച്ചു.
ഇതുകണ്ട് ഒാടിയെത്തിയ മനോജിനെ വിലങ്ങിനടിക്കുകയായിരുന്നു. മനോജിന്റെ ഒടിഞ്ഞ വലതുകൈക്ക് ശസ്ത്രക്രിയ നിർദേശിച്ചിരിക്കുകയാണ്. 24 വയസിനുള്ളിൽ വധശ്രമം, മോഷണം, കഞ്ചാവ് തുടങ്ങി വിവിധ സ്റ്റേഷനുകളിലായി 16 കേസുകളിൽ പ്രതിയാണ് മോനുരാജ് എന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ കോട്ടയം ഈസ്റ്റ് പോലീസ് കേസെടുത്തു.
Content Highlights: man hitted policeman for refusing to give Beedi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..