Image for Representation | Mathrubhumi
ഹൈദരാബാദ്: പോലീസ് കണ്ട്രോള് റൂമിലേക്ക് വിളിച്ച് വ്യാജ പരാതി അറിയിച്ചയാള്‍ക്ക് മൂന്നുദിവസത്തെ തടവ് ശിക്ഷ. ഹൈദരാബാദ് നന്തിനഗര്‍ സ്വദേശി ബി. ലാലു(37)വിനെയാണ് കോടതി മൂന്നുദിവസം തടവിന് ശിക്ഷിച്ചത്.
കഴിഞ്ഞ ശനിയാഴ്ചയാണ് ലാലു പോലീസ് കണ്ട്രോള് റൂം നമ്പറായ 100-ല്‍ വിളിച്ച് വ്യാജ പരാതി അറിയിച്ചത്. തന്റെ സഹോദരനെ മാതാപിതാക്കള്‍ കൊലപ്പെടുത്തിയെന്നായിരുന്നു ഇയാളുടെ പരാതി. വിവരമറിഞ്ഞയുടന്‍ പോലീസ് സംഘം സ്ഥലത്തേക്ക് കുതിച്ചെത്തി. എന്നാല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ പരാതി വ്യാജമാണെന്നും ലാലുവിന്റെ സഹോദരന് ഒരുമാസം മുമ്പ് അസുഖം കാരണം മരണപ്പെട്ടതാണെന്നും കണ്ടെത്തി. തുടര്‍ന്ന് ലാലുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തമാശയ്ക്ക് വേണ്ടിയാണ് 100-ല്‍ വിളിച്ച് സഹോദരനെ കൊലപ്പെടുത്തിയെന്ന പരാതി അറിയിച്ചതെന്നായിരുന്നു പ്രതിയുടെ മൊഴി. പിന്നാലെ ഇയാള്‍ക്കെതിരേ കേസെടുക്കുകയും കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു.
Content Highlights: man gets three days imprisonment for fake murder complaint
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..