പ്രതിയുടെ വീട്ടിൽനിന്നു കണ്ടെടുത്ത എയർഗണ്ണുകളും അനുബന്ധസാമഗ്രികളും(ഇടത്ത്) അറസ്റ്റിലായ അരുൺപ്രകാശ്(വലത്ത്)
കൊഴിഞ്ഞാമ്പാറ(പാലക്കാട്): പൊങ്കലാഘോഷത്തിന് എത്തിയ അതിഥിക്ക് വെടിയേറ്റതിനെത്തുടര്‍ന്ന് സുഹൃത്ത് അറസ്റ്റിലായി. വണ്ണാമട നടരാജകൗണ്ടര്‍ കോളനിയിലെ എം. നാഗരാജനാണ് (55) എയര്‍ഗണ്ണില്‍നിന്ന് വെടിയേറ്റത്. സുഹൃത്തായ വണ്ണാമട ആറാംമൈല്‍ എം. അരുണ്‍പ്രകാശിനെ (34) കൊഴിഞ്ഞാമ്പാറ പോലീസ് അറസ്റ്റുചെയ്തു. ഭക്ഷണം കഴിക്കാന്‍ വിളിച്ചിട്ട് വരാത്തതിന്റെ വിദ്വേഷമാണ് വെടിയുതിര്‍ക്കാന്‍ കാരണമെന്ന് പോലീസ് പറഞ്ഞു.
ജനുവരി 15-നാണ് കേസിനാസ്പദമായ സംഭവം. അരുണ്‍പ്രകാശ് തന്റെ വീട്ടില്‍ നാഗരാജനെ പൊങ്കലിനു ക്ഷണിച്ചിരുന്നു. ഇരുവരും മദ്യപിച്ചശേഷം ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചപ്പോള്‍ നാഗരാജ് പോകാന്‍ തയ്യാറായില്ല. അതേത്തുടര്‍ന്ന് അരുണ്‍പ്രകാശ് എയര്‍ഗണ്‍ സുഹൃത്തിന്റെ തലയ്ക്കുനേരെ പിടിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. വെടിയുണ്ട തെന്നിമാറി കവിളിലാണ് കൊണ്ടത്. തുടര്‍ന്ന്, കോലുകുത്തിയതാണെന്നുപറഞ്ഞ് കോഴിപ്പാറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. നാഗരാജിന്റെ കവിളില്‍ ആറ് തുന്നലുകളുണ്ട്.
ഡിവൈ.എസ്.പി.ക്കുകിട്ടിയ രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കവിളിലെ പരിക്ക് തോക്കില്‍നിന്നാണെന്നു മനസ്സിലായത്. പിന്നീട് കൊഴിഞ്ഞാമ്പാറ പോലീസ് നടത്തിയ അന്വേഷണത്തില്‍ അരുണ്‍പ്രകാശിന്റെ വീട്ടില്‍നിന്ന് രണ്ട് എയര്‍ഗണ്ണുകളും അനുബന്ധസാമഗ്രികളും കണ്ടെടുത്തു.
പ്രതിയെ കൊഴിഞ്ഞാമ്പാറ സി.ഐ. പി. അജിത്കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ. എസ്. അന്‍ഷാദ്, ജൂനിയര്‍ എസ്.ഐ. എ.എം. യാസിര്‍, എസ്.സി.പി.ഒ.മാരായ ആര്‍. വിനോദ്കുമാര്‍, എസ്. അനീഷ്, എസ്.സി.പി.ഒ. ഡ്രൈവര്‍ സി. രതീഷ്, സി.പി.ഒ.മാരായ കെ. രാമസ്വാമി, എസ്. ഗിരീഷ്‌കുമാര്‍, സി.പി. അപരിഷ്, വി. വിനോദ്, ജനമൈത്രി ബീറ്റ് ഓഫീസര്‍ എം. നൗഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റുചെയ്തത്. പ്രതിയെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.
Content Highlights: man fires his friend while pongal celebration
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..