നിരീക്ഷണത്തിലുള്ള ബന്ധുവിനെ കടത്തിക്കൊണ്ടുപോയി; കണ്ണൂരില്‍ മുസ്ലീം ലീഗ് കൗണ്‍സിലര്‍ അറസ്റ്റില്‍


ഷഫീഖ്

കണ്ണൂര്‍: കൊറോണ വൈറസ് ബാധ സംശയിച്ച് നിരീക്ഷണ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരുന്നയാളെ കടത്തിക്കൊണ്ടുപോയ മുസ്ലീം ലീഗ് നേതാവ് കണ്ണൂരില്‍ അറസ്റ്റിലായി. കണ്ണൂര്‍ കോര്‍പ്പറേഷന്‍ താണ വാര്‍ഡ് കൗണ്‍സിലര്‍ എം. ഷഫീഖിനെയാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസമായിരുന്നു കൗണ്‍സിലര്‍ തന്റെ അടുത്തബന്ധുവിനെ നിരീക്ഷണ കേന്ദ്രത്തില്‍നിന്ന് കടത്തിക്കൊണ്ടുപോയത്.

മാര്‍ച്ച് 25-നാണ് ഇയാളുടെ അടുത്ത ബന്ധു അടക്കം 25 അംഗ സംഘം ബെംഗളൂരുവില്‍നിന്ന് കണ്ണൂരിലെത്തിയത്. തുടര്‍ന്ന് ഇവരെ അധികൃതര്‍ പ്രത്യേക നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. ഇവിടെനിന്നാണ് ഷഫീഖ് തന്റെ ബന്ധുവിനെ രഹസ്യമായി കടത്തിക്കൊണ്ടുപോയത്. നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ബന്ധുവിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. അറസ്റ്റ് ചെയ്ത് ഷഫീഖിനെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

Content Highlights: man escaped from quarantine in kannur, iuml leader helps him, arrested


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി ട്രാൻസ് ദമ്പതികൾ

Feb 4, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023

Most Commented