ഇല്യാസ്
എടപ്പാള്‍(മലപ്പുറം): മദ്യപിക്കുന്നതിനിടയിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍മരിച്ച സംഭവത്തില്‍ ഒരാളെ പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തു. പ്രതിയുടെ സഹോദരന്റെ പേരിലും കേസുണ്ടെങ്കിലും ഇയാള്‍ ഒളിവിലാണ്.
എടപ്പാള്‍ കോലൊളമ്പ് പുലിക്കാട് കാട്ടുകുഴിയില്‍ താമസിക്കുന്ന കണ്ണത്ത് അങ്ങാടിപ്പറമ്പില്‍ ഗോപാലകൃഷ്ണന്‍ നായര്‍(58) മരിച്ച സംഭവത്തിലാണ് അയല്‍വാസിയും സുഹൃത്തുമായ പുലക്കാട് മാടമ്പിവളപ്പില്‍ ഇല്യാസി(44)നെ സി.ഐ. ബഷീര്‍ചിറയ്ക്കലും സംഘവും അറസ്റ്റുചെയ്തത്.
ഇയാളുടെ സഹോദരന്‍ റഫീഖി (56)നെയാണ് പിടികിട്ടാനുള്ളത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിലാണ് സംഭവം.
മൂവരുംചേര്‍ന്ന് മദ്യപിക്കുന്നതിനിടെ ഗോപാലകൃഷ്ണന്‍ നായര്‍ ഇല്യാസിനെ അധിക്ഷേപിക്കുന്ന രീതിയില്‍ സംസാരിച്ചെന്നതിന്റെ പേരിലുടലെടുത്ത തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
ഇവര്‍ തമ്മില്‍ അടികൂടുന്നത് കണ്ടിട്ടും തടയുകയോ പരിക്കേറ്റുവീണ ഗോപാലകൃഷ്ണന്‍ നായരെ യഥാസമയം ആശുപത്രിയിലെത്തിക്കുകയോ ചെയ്യാത്തതാണ് റഫീഖിന്റെ പേരില്‍ ചുമത്തിയിട്ടുള്ള കുറ്റം. സംഭവത്തിനുശേഷം ഒളിവില്‍പ്പോയ പ്രതികളെ പിടികൂടാനായി തിരൂര്‍ ഡിവൈ.എസ്.പി. കെ.എ. സുരേഷ്ബാബുവിന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘമാണ് സൈബര്‍സെല്ലിന്റെ സഹായത്തോടെ പ്രതിയെ കണ്ടെത്തിയത്.
കടവല്ലൂരില്‍ ഒളിവില്‍ക്കഴിയുകയായിരുന്നു ഒന്നാംപ്രതി. ചങ്ങരംകുളം എസ്.ഐ. ഹരിഹരസൂനു, അഡി. എസ്.ഐ. വിജയന്‍, എ.എസ്.ഐ. സജീവന്‍, ശ്രീലേഷ്, തിരൂര്‍ എസ്.ഐ. രാജേഷ്, എ.എസ്.ഐ. ജയപ്രകാശന്‍, പ്രമോദ്, രാജേഷ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോവിഡ് പരിശോധനയ്ക്കുശേഷം ചൊവ്വാഴ്ച പൊന്നാനി കോടതിയില്‍ ഹാജരാക്കും.
Content Highlights: man died while liquor party in edappal, neighbour arrested
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..