
പ്രതീകാത്മക ചിത്രം | PTI
രാജ്കോട്ട്: യുവാവ് ഹോട്ടല്‍മുറിയില്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഭാര്യയുടെയും സുഹൃത്തുക്കളുടെയും പേരില്‍ പോലീസ് കേസെടുത്തു. ഗുജറാത്ത് തരാദ് സ്വദേശി അമൃത് റാത്തോഡിന്റെ(25) മരണത്തിലാണ് പോലീസ് കേസെടുത്തത്. അമൃതിന്റെ സഹോദരനാണ് പരാതി നല്‍കിയത്.
കഴിഞ്ഞ ശനിയാഴ്ചയാണ് അമൃത് റാത്തോഡിനെ സ്വകാര്യ ഹോട്ടല്‍മുറിയില്‍ ജീവനൊടുക്കിയനിലയില്‍ കണ്ടെത്തിയത്. സീലിങ് ഫാനില്‍ തൂങ്ങിയനിലയിലായിരുന്നു മൃതദേഹം. യുവാവിന്റെ ആത്മഹത്യാക്കുറിപ്പും ഇവിടെനിന്ന് കണ്ടെടുത്തിരുന്നു. ഭാര്യ പായലും അവരുടെ നാല് സുഹൃത്തുക്കളുമാണ് തന്നെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്.
മൂന്ന് മാസം മുമ്പാണ് അമൃതും പായലും വിവാഹിതരായത്. വിവാഹശേഷം പായല്‍ ഭര്‍ത്താവിനെ നിരന്തരം ഉപദ്രവിച്ചിരുന്നതായാണ് ആരോപണം. യുവതിയും സുഹൃത്തുക്കളും ചേര്‍ന്ന് അമൃതിനെ അപകീര്‍ത്തിപ്പെടുത്തിയെന്നും യുവാവിനെക്കുറിച്ച് അപവാദം പ്രചരിപ്പിച്ചെന്നും സഹോദരന്റെ പരാതിയിലുണ്ട്. ഇതുകാരണം യുവാവ് ഏറെ ദുഃഖത്തിലായിരുന്നുവെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും പരാതിയില്‍ പറയുന്നു. അമൃതിന്റെ ഭാര്യ പായല്‍, ഇവരുടെ സുഹൃത്തുക്കളായ വിഷ്ണു, പ്രവീണ്‍, അനില്‍, കിഷന് എന്നിവര്‍ക്കെതിരേയാണ് സഹോദരന് പരാതി നല്‍കിയത്. ഇവര്‍ക്കെതിരേ ആത്മഹത്യാപ്രേരണാക്കുറ്റം അടക്കം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
Content Highlights: man commits suicide in gujarat police booked case against his wife and her friends
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..