ലുധിയാന: അയല്‍ക്കാരന്റെ മക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം യുവാവ് തൂങ്ങിമരിച്ചു. ലുധിയാനയിലെ രാജീവ്ഗാന്ധി കോളനിയില്‍ താമസിക്കുന്ന ശൈലേന്ദ്രകുമാറാണ്(23) അയല്‍ക്കാരായ ശിവ്ശങ്കര്‍ തിവാരി- മീനു തിവാരി ദമ്പതിമാരുടെ മക്കളായ രജ്‌നീഷ്(6) മനീഷ്(8) എന്നിവരെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. കഴിഞ്ഞദിവസമായിരുന്നു ദാരുണമായ സംഭവം.
മീനു തിവാരി വീടിന്റെ പിന്‍ഭാഗത്ത് ജോലിചെയ്യുന്നതിനിടെയാണ് ശൈലേന്ദ്രകുമാര്‍ വീട്ടില്‍ അതിക്രമിച്ച് കടന്ന് കുട്ടികളുടെ കഴുത്തറുത്തത്. കുട്ടികളുടെ നിലവിളി കേട്ട് യുവതി ഓടിയെത്തിയെങ്കിലും ഇവരെ മര്‍ദിച്ച് കീഴ്‌പ്പെടുത്തി. ശേഷം കുട്ടികളെ കൊലപ്പെടുത്തിയ പ്രതി സീലിങ് ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ കുട്ടികളെയും യുവതിയെയും ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും വാതിലടച്ചതിനാല്‍ വീടിനകത്ത് പ്രവേശിക്കാനായില്ല. തുടര്‍ന്ന് പോലീസെത്തി വാതില്‍ ചവിട്ടിപ്പൊളിച്ചാണ് അകത്തുകയറിയത്. ചോരയില്‍കുളിച്ചുകിടന്ന കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
അയല്‍ക്കാരിയായ മീനു തിവാരിയോട് ശൈലേന്ദ്രകുമാറിന് പ്രണയമായിരുന്നുവെന്നും എന്നാല്‍ യുവതി ഇത് നിരസിച്ചതോടെ ഇവരെ ഉപദ്രവിക്കുന്നത് പതിവായിരുന്നുവെന്നും പോലീസ് പറഞ്ഞു. മൂന്ന് മാസം മുമ്പ് ഭാര്യയെ ഉപദ്രവിച്ച ശൈലേന്ദ്രകുമാറിനെ ശിവ്ശങ്കര്‍ മര്‍ദിച്ചിരുന്നു. വെള്ളിയാഴ്ച ശൈലേന്ദ്രകുമാര്‍ യുവതിക്ക് നേരേ അശ്ലീല ആംഗ്യങ്ങള്‍ കാണിച്ചതോടെ ഇരുവരും തമ്മില്‍ വീണ്ടും തര്‍ക്കമുണ്ടായി. അശ്ലീലആംഗ്യം കാണിച്ചതിന് പോലീസില്‍ പരാതി നല്‍കുമെന്ന് ശിവ്ശങ്കര്‍ തുറന്നുപറയുകയും ചെയ്തു. ഇതിന്റെ പകയിലാണ് യുവാവ് കുട്ടികളെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
Content Highlights: man commits suicide after killing neighbors kids in ludhiana punjab
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..