
അറസ്റ്റിലായ പ്രതി ശിവപ്രസാദ്
കൊല്ലം: മദ്യപിച്ച് വീട്ടിലെത്തിയ ശേഷം ഭാര്യയുമായി വഴക്ക് കൂടിയ യുവാവിനെ അനുനയിപ്പിക്കാനെത്തിയ പോലീസുകാര്‍ക്ക് നേരെ അക്രമം.മദ്യലഹരിയില്‍ പോലീസിനെ കടിച്ചു പരിക്കേല്‍പ്പിച്ചയാളെ പിടികൂടി. തൃക്കരുവ കാഞ്ഞിരംകുഴി മംഗലത്ത് പുത്തന്‍വീട്ടില്‍ ശിവപ്രസാദിനെ(43)യാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ബുധനാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. മദ്യലഹരിയില്‍ യുവാവ് ഭാര്യയുമായി വഴക്കിടുന്നതറിഞ്ഞെത്തിയ പോലീസ് സംഘത്തെയാണ് ആക്രമിച്ചത്. മദ്യലഹരിയിലായിരുന്ന യുവാവിനെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ എസ്.ഐ.മാരായ ജയപ്രകാശ്, ഹരികുമാര്‍ എന്നിവരെ ആക്രമിക്കുകയും ഇരുവരുടെയും കൈയില്‍ കടിച്ചു പരിക്കേല്‍പ്പിക്കുകയുമായിരുന്നു.
അഞ്ചാലുംമൂട് എസ്.എച്ച്.ഒ. സി.ദേവരാജന്‍, എസ്.ഐ.മാരായ വി.അനീഷ്, അനില്‍കുമാര്‍, സി.പി.ഒ. സാബു തുടങ്ങിയവരെത്തിയാണ് പ്രതിയെ പിടികൂടിയത്. കടിയേറ്റവരെ അഞ്ചാലുംമൂട്ടിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്കി.
Content Highlights: man bites police officers who came to settle his disputes with wife
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..