പാട്ന: മുംബൈയില്‍നിന്ന് നാട്ടിലെത്തിയവരെക്കുറിച്ച് പോലീസില്‍ വിവരമറിയിച്ചെന്ന് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു. ബിഹാറിലെ സീതാമാര്‍ഹി ജില്ലയിലെ 36 വയസ്സുകാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്.
കൊറോണ ഭീതി നിലനില്‍ക്കെ മുംബൈയില്‍ ജോലിചെയ്യുന്ന രണ്ടുപേര്‍ അടുത്തിടെ ഗ്രാമത്തില്‍ തിരിച്ചെത്തിയിരുന്നു. നാട്ടില്‍ തിരിച്ചെത്തിയിട്ടും ഇവര്‍ ആരോഗ്യപ്രവര്‍ത്തകരെ ബന്ധപ്പെട്ടിരുന്നില്ല. ഇതിനിടെയാണ് പോലീസെത്തി ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ കഴിഞ്ഞയാഴ്ച നടത്തിയ പരിശോധനയില്‍ ഇരുവര്‍ക്കും കൊറോണ വൈറസ് ബാധയില്ലെന്ന് കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇവരെക്കുറിച്ച് പോലീസില്‍ അറിയിച്ചെന്ന് ആരോപിച്ച് 36 കാരനെ ഒരു സംഘം ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്.
അതേസമയം, കൊല്ലപ്പെട്ട യുവാവ് അല്ല തങ്ങള്‍ക്ക് വിവരം നല്‍കിയതെന്നും ഒരു പ്രാദേശിക മാധ്യമപ്രവര്‍ത്തകനാണെന്നും പോലീസ് പറഞ്ഞു. കൊല്ലപ്പെട്ടയാള്‍ പോലീസിനെ വിളിച്ചിരുന്നോ എന്നത് സ്ഥിരീകരിച്ചിട്ടില്ലെന്നും ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചാലേ ഇക്കാര്യം വ്യക്തമാകൂവെന്നും കൊലപാതകത്തില്‍ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.
Content Highlights: man beaten to death in bihar for informing police corona suspects
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..