പോലീസ് സ്‌റ്റേഷനിൽവെച്ച് പ്രതി പോലീസുകാരെ ആക്രമിക്കുന്ന ദൃശ്യം. അറസ്റ്റിലായ അർജുൻ(വലത്ത്)
കോഴിക്കോട്: സര്‍ക്കാര്‍ റസ്റ്റ് ഹൗസിലും പോലീസ് സ്‌റ്റേഷനിലും അതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. കൊല്ലം കടയ്ക്കല്‍ പുലിപ്പാറ സ്വദേശി അര്‍ജുനെ(23)യാണ് ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.
റസ്റ്റ് ഹൗസില്‍ പ്രശ്‌നങ്ങളുണ്ടാക്കിയതിനെ തുടര്‍ന്ന് പോലീസ് സ്‌റ്റേഷനിലെത്തിച്ച യുവാവ് പോലീസുകാരെ ആക്രമിക്കുകയും സ്‌റ്റേഷനിലെ ജനല്‍ച്ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയുമായിരുന്നു. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു.
കൊല്ലത്തുനിന്ന് ചില ബന്ധുക്കള്‍ക്കൊപ്പം പെണ്ണ് കാണല്‍ ചടങ്ങിനായാണ് യുവാവ് ബാലുശ്ശേരിയിലെത്തിയത്. ഇവിടെ സര്‍ക്കാര്‍ റസ്റ്റ് ഹൗസിലായിരുന്നു താമസം. റസ്റ്റ് ഹൗസില്‍ പ്രശ്‌നങ്ങളുണ്ടാക്കിയെന്ന ജീവനക്കാരുടെ പരാതിയിലാണ് യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലെത്തിച്ചത്.
എന്നാല്‍ സ്‌റ്റേഷനില്‍വെച്ച് പ്രതി പോലീസുകാരോട് തട്ടിക്കയറുകയും പോലീസുകാരെ ആക്രമിക്കുകയുമായിരുന്നു. സ്‌റ്റേഷനിലെ ജനല്‍ച്ചില്ലുകളും അടിച്ചുതകര്‍ത്തു. പൊതുമുതല്‍ നശിപ്പിച്ചതിനടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. പ്രതിയെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.
Content Highlights: man attacked policeman in balusserry police station kozhikode
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..