അറസ്റ്റിലായ സിജോ വിൽസൺ, വിപിൻ വേലായുധൻ, അജിത് അയ്യപ്പൻ
ചാലക്കുടി: കഞ്ചാവ് വില്‍പ്പന ചോദ്യംചെയ്തതിന് ഫ്‌ളാറ്റില്‍ താമിസിക്കുന്നയാളെ ആക്രമിച്ച കേസില്‍ മുന്നുപേര്‍കൂടി അറസ്റ്റിലായി. പടിഞ്ഞാറേ ചാലക്കുടി എട്ടുവീട് കോളനിയില്‍ എടക്കളത്തൂര്‍ വീട്ടില്‍ സിജോ വില്‍സണ്‍ (23), കിരിങ്ങാഴികത്ത് വിപിന്‍ വേലായുധന്‍ (22), തിരുത്തിപ്പറമ്പ് മടവന്‍പാട്ടില്‍ വീട്ടില്‍ അജിത് അയ്യപ്പന്‍(28) എന്നിവരാണ് അറസ്റ്റിലായത്.
ഈ കേസില്‍ അഞ്ചു പ്രതികളാണുള്ളത്. ഒരാള്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഒരാള്‍ മുന്‍കൂര്‍ ജാമ്യം നേടി. കഴിഞ്ഞ സെപ്റ്റംബര്‍ 20-നാണ് സംഭവം നടന്നത്. കഞ്ചാവ് മാഫിയക്കെതിരേ പ്രതികരിച്ചെന്ന കാരണം പറഞ്ഞായിരുന്നു ആക്രമണം.
സംഭവത്തിനുശേഷം പ്രതികള്‍ ഒളിവിലായിരുന്നു. ചാലക്കുടി ഡിവൈ.എസ.്പി. സി.ആര്‍. സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ആക്രമണത്തിനുശേഷം കര്‍ണാടകത്തിലേക്ക് കടന്ന സംഘം മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കവേയാണ് പിടിയിലായത്.
ചാലക്കുടി എസ്.എച്ച്.ഒ. കെ.എസ്. സന്ദീപ്, എസ്.ഐ.എം.എസ്. ഷാജന്‍, എ.എസ്.ഐ.ഇ.എന്‍. സതീശന്‍ ക്രൈംസ്‌ക്വാഡ് അംഗങ്ങളായ ജിനുമോന്‍ തച്ചേത്ത്, സതീശന്‍ മടപ്പാട്ടില്‍, സി.എ. ജോബ്, റോയ് പൗലോസ്, പി.എം. മൂസ, വി.യു. സില്‍ജോ, എ.യു. റെജി, എം.ജെ. ബിനു, ഷിജോ തോമസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..