പ്രതീകാത്മക ചിത്രം | Photo: PTI
കോട്ടയം: യുവാവ് പണം ആവശ്യപ്പെട്ട് എസ്.ബി.ഐ. കോട്ടയം മെഡിക്കല്‍ കോളേജ് ശാഖയിലെ ജീവനക്കാരിയെ ബ്ലേഡ് ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചു. തടയാന്‍ ശ്രമിച്ച ബാങ്ക് ജീവനക്കാരനെയും സുരക്ഷാജീവനക്കാരനെയും പരിക്കേല്‍പ്പിച്ചു. ഇയാളെ പിടിച്ച് പോലീസിന് കൈമാറി. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ട്രോമാ വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയുടെ ബന്ധുവായ മൂലേടം സ്വദേശി ജേക്കബ് (39) ആണ് ബാങ്ക് ജീവനക്കാരെ ആക്രമിച്ചത്. ജേക്കബ് ബാങ്കിലെ സുരക്ഷാജീവനക്കാരനോട് അക്കൗണ്ട് തുടങ്ങാനാണ് എത്തിയതെന്ന് അറിയിച്ചു. കൗണ്ടറിലുണ്ടായിരുന്ന ആര്‍ദ്ര എന്ന ജീവനക്കാരിക്ക് എ.ടി.എം. കാര്‍ഡ് നല്‍കിയിട്ട് 3000 രൂപ വേണമെന്ന് പറഞ്ഞു.
എന്നാല്‍, അക്കൗണ്ടില്‍ 90 രൂപയേ ഉള്ളൂവെന്നറിയിച്ചപ്പോള്‍ 3000 രൂപ വേണമെന്ന് പറഞ്ഞ്, പോക്കറ്റില്‍നിന്ന് ബ്ലേഡ് എടുത്ത് ജീവനക്കാരിയെ ആക്രമിക്കാനൊരുങ്ങി. മറ്റൊരു ജീവനക്കാരനായ ജയ്സണ്‍ തടഞ്ഞതിനാല്‍ ജീവനക്കാരി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ബഹളംകേട്ടെത്തിയ സുരക്ഷാ ജീവനക്കാരന് ഗോപിയും മറ്റും ചേര്‍ന്ന് അക്രമിയെ പിടിച്ച് പോലീസിന് കൈമാറി.
അരമണിക്കൂറോളം ഇയാള്‍ ബാങ്കില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഈ സമയം ബാങ്കിലുണ്ടായിരുന്ന സ്ത്രീകളടക്കമുള്ളവര്‍ ഭയന്ന് പുറത്തേക്കോടി. ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടയിലാണ് ജയ്സണും ഗോപിക്കും പരിക്കേറ്റത്. ഇവരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടയില്‍ ബ്ലേഡുകൊണ്ട് അക്രമിയുടെ കൈയ്യും മുറിഞ്ഞു.
Content Highlights: man attacked bank employee women demanding money
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..