അറസ്റ്റിലായ അബ്ദുൾജബ്ബാർ.
ഷൊർണൂർ: വാടകവീടുകൾക്കു മുന്നിൽവെച്ചിരുന്ന സൈക്കിൽ മാറ്റി നിർത്തിയതുമായി ബന്ധപ്പെട്ട് ഇരുവീട്ടുകാർ തമ്മിൽ നടന്ന തർക്കത്തെത്തുടർന്ന് ഒരാൾക്ക് വെട്ടേറ്റു. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയെ പോലീസ് അറസ്റ്റ് ചെയ്തു.
കുളപ്പുള്ളി അഗ്നിരക്ഷാനിലയത്തിന് എതിർവശത്തെ വാടകവീട്ടിൽ താമസിക്കുന്ന ചെമ്പയിൽ അഷറഫിനാണ് (48) വെട്ടേറ്റത്. സംഭവത്തിൽ കോതകുറിശ്ശി ചക്കിങ്ങൽ തളിയൻതൊടി അബ്ദുൾജബ്ബാറിനെ (40) പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ഇവിടെ വാടകയ്ക്ക് താമസിക്കുകയാണ്. ശനിയാഴ്ച രാവിലെ സമീപത്തെ വർക്ഷോപ്പിനടുത്ത് അബ്ദുൾജബ്ബാറിന്റെ മകളുടെ സൈക്കിൾ നിർത്തിയിരുന്നു. ബൈക്ക് നിർത്തുന്നതിനായി അഷറഫ് സൈക്കിൾ മാറ്റിനിർത്തുന്നത് അബ്ദുൾജബ്ബാർ കണ്ടു. ഇതെച്ചൊല്ലി തർക്കവും അടിപിടിയും ഉണ്ടാവുകയും ചെയ്തു. ഇതിനിടെ ജബ്ബാർ വീടിനകത്തുകയറി കത്തിയെടുത്ത് അഷറഫിനെ വെട്ടുകയായിരുന്നെന്നാണ് പരാതി. അഷറഫിന്റെ തുടയ്ക്കും കൈയിന് പിറകിലും മുറിവേറ്റിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
അഷറഫിന്റെ മരുമകനും ഭാര്യയുമെത്തിയാണ് ഒറ്റപ്പാലത്തെ ആശുപത്രിയിൽ എത്തിച്ചത്. ഇരുവരും മുമ്പ് പഴക്കച്ചവടം നടത്തിയിരുന്നതിലെ പ്രശ്നങ്ങളിലെ വൈരാഗ്യമുണ്ടെന്നും പരാതിയിൽ പറയുന്നുണ്ട്. അബ്ദുൾജബ്ബാറിനെ വൈകീട്ടോടെ ഓങ്ങല്ലൂരിൽനിന്ന് എസ്.ഐ. കെ.എസ്. മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. അബ്ദുൾജബ്ബാറിനെ കോവിഡ് മാനദണ്ഡങ്ങൾക്കനുസരിച്ച് പരിശോധനയ്ക്കുശേഷം കോടതിയിൽ ഹാജരാക്കുമെന്ന് സർക്കിൾ ഇൻസ്പെക്ടർ കെ. ഹരീഷ് പറഞ്ഞു.
Content Highlights:man attacked and hacked by neighbour in shoranur


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..