ഹാരിസ്
നിലമ്പൂര്‍: കഞ്ചാവു വില്പനയ്ക്കിടെ യുവാവ് എക്‌സൈസ് ഉദ്യോഗസ്ഥരുടെ പിടിയിലായി. നിലമ്പൂര്‍ പട്ടരാക്കയില്‍ എം.ഇ.എസ്. സെന്‍ട്രല്‍ സ്‌കൂളിനു മുന്‍വശത്തുവെച്ച് പോരൂര്‍ താളിയംകുണ്ട് ഇല്ലിക്കല്‍ വീട്ടില്‍ ഹാരിസിനെ (28) യാണ് നിലമ്പൂര്‍ റെയ്ഞ്ച് എക്‌സൈസ് വിഭാഗം പിടികൂടിയത്. ബൈക്കില്‍ കടത്തുകയായിരുന്ന 1.600 കിലോഗ്രാം കഞ്ചാവുമായാണ് കസ്റ്റഡിയിലെടുത്തത്. ബൈക്കും കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരേ കഞ്ചാവ് കടത്തിയതിനു തമിഴ്നാട്ടിലും കേസ് ഉണ്ട്.
പൂട്ടിക്കിടക്കുന്ന സ്‌കൂള്‍ പരിസരവും ശ്മശാനവും കേന്ദ്രീകരിച്ചു പട്ടരാക്കയില്‍ പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് മാഫിയക്കെതിരേ നാട്ടുകാരുടെ സഹായത്തോടെ കര്‍ശന നടപടി സ്വീകരിക്കുവാനാണ് എക്‌സൈസ് തീരുമാനം.
എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്‌ക്വാഡ് അംഗങ്ങളായ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഷഫീക്, അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ടി. ഷിജുമോന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.എസ്. അരുണ്‍കുമാര്‍, അഖില്‍ദാസ്, നിലമ്പൂര്‍ റേഞ്ച് ഓഫീസിലെ ഇന്‍സ്‌പെക്ടര്‍ എം.ഒ. വിനോദ്, പ്രിവന്റീവ് ഓഫീസര്‍ രാമചന്ദ്രന്‍, സിവില്‍ ഓഫീസര്‍മാരായ സി.ടി. ഷംനാസ്, വിഷ്ണു, ഇ.ടി. ജയാനന്ദന്‍, ഡ്രൈവര്‍ രാജീവ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..