Screengrab: Mathrubhumi News
കോട്ടയം: ആനയുടെ പല്ലുകളുമായി ഒരാള്‍ അറസ്റ്റില്‍. ഉഴവൂര്‍ സ്വദേശി തോമസ് പീറ്ററിനെയാണ് ഫോറസ്റ്റ് ഫ്ളൈയിങ് സ്ക്വാഡ് പിടികൂടിയത്. ഇയാളില്‍നിന്ന് രണ്ട് ആനപ്പല്ലുകളും പിടിച്ചെടുത്തു.
ഫ്ളൈയിങ് സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തോമസ് പീറ്റര്‍ പിടിയിലായത്. ഇയാള്‍ വന്യമൃഗ വേട്ട ഉള്‍പ്പെടെയുള്ള ഒട്ടേറെ കേസുകളില്‍ പ്രതിയാണെന്നാണ് അധികൃതര്‍ നല്‍കുന്നവിവരം. അന്തസംസ്ഥാന ആനവേട്ടസംഘവുമായും പ്രതിക്ക് ബന്ധമുണ്ടെന്നും അധികൃതര്‍ പറഞ്ഞു. ഇയാളെ ചോദ്യംചെയ്തതില്‍നിന്ന് സംഭവവുമായി ബന്ധമുള്ള മറ്റൊരാളെയും കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.
Content Highlights: man arrested with elephant tusks in kottayam
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..