അറസ്റ്റിലായ ബാഹുലേയൻ
കിളിമാനൂര്‍: ഒറ്റയ്ക്കു താമസിക്കുന്ന വയോധികയുടെ വീട്ടില്‍നിന്ന് ഒരുലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും കവര്‍ന്നയാളെ കിളിമാനൂര്‍ പോലീസ് അറസ്റ്റു ചെയ്തു. വാമനപുരം ആനാകുടി, പൂപ്പുറം, വിവിഭവനില് ബാഹുലേയനാണ് (65) അറസ്റ്റിലായത്. ഇയാള്‍ വിവിധ മോഷണ കേസുകളില്‍ പ്രതിയാണ്.
ജനുവരി 23-ന് പഴയകുന്നുമ്മേല്‍ പോളച്ചിറ ശ്രീനിലയത്തില്‍ റിട്ട. അധ്യാപിക സുമതിയുടെ വീട്ടിലാണ് മോഷണം നടന്നത്.
സുമതി വീടിനു പുറത്ത് ജോലിയിലേര്‍പ്പെട്ടിരുന്ന സമയം മോഷ്ടാവ് പുറകുവശത്തുകൂടി വീട്ടിനുള്ളില്‍ കടന്ന് ഇവരുടെ സ്മാര്‍ട്ട് ഫോണും അലമാരയില്‍ സൂക്ഷിച്ചിരുന്ന പണവും കവരുകയായിരുന്നു. ഫോണ്‍ കാണാതായതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പണവും നഷ്ടമായ വിവരം അറിയുന്നത്. കിളിമാനൂര്‍ പോലീസില്‍ പരാതി നല്കി.മൊബൈല്‍ടവറുകള്‍ പരിശോധിച്ച് പ്രതിയെ കസ്റ്റഡിയിലെടുത്തു.
പ്രതിയുടെ പക്കല്‍നിന്ന് സുമതിയുടെ പേരിലുള്ള സിംകാര്‍ഡും കണ്ടെടുത്തിട്ടുണ്ട്. മോഷ്ടിച്ച പണം ഉപയോഗിച്ച് പ്രതി ബൈക്ക് വാങ്ങിയതായി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
കിളിമാനൂര്‍ സി.ഐ. എസ്.സനൂജ്, എസ്.ഐ. വിജിത്ത് കെ.നായര്‍, എ.എസ്.ഐ. ഷാജു, ഷജീം, സി.പി.ഒ. ഷാജി, പ്രദീപ്, റിയാസ്, സോജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ആറ്റിങ്ങല്‍ കോടതി റിമാന്‍ഡ് ചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..