മുഹമ്മദ്
ചേലക്കര: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഒട്ടേറെപ്പേരില്‍നിന്ന് പണം തട്ടിയ കേസില്‍ ഒരാളെ അറസ്റ്റ് ചെയ്തു.മലപ്പുറം തിരൂരങ്ങാടി സ്വദേശി മമ്പുറം തോട്ടിങ്ങല്‍ മുഹമ്മദാ (കുഞ്ഞൂട്ടി-60) ണ് അറസ്റ്റിലായത്. ചേലക്കര രാജ്പ്രഭ ആര്‍ക്കേഡില്‍ റഹനാസ് എന്ന സ്ഥാപനം മുഖേനയാണ് തട്ടിപ്പ് നടത്തിയിട്ടുള്ളത്.
ചേലക്കരയില്‍ 2019 മുതല്‍ മുഹമ്മദ്, റഹനാസ് എന്നപേരില്‍ സ്ഥാപനം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു. ഖത്തര്‍ മിലിട്ടറി സര്‍വീസിലേക്ക് നിയമനം നടത്തുന്നുവെന്ന് കാണിച്ചാണ് ആളുകളില്‍ നിന്ന് ഇയാള്‍ പണം തട്ടിയിട്ടുള്ളത്. ഒമ്പത് ഫോണുകളിലായി നൂറുകണക്കിന് വാട്സ് ആപ്പ് ഗ്രൂപ്പുകളുണ്ടാക്കിയാണ് യുവാക്കളെ ആകര്‍ഷിക്കുന്നത്. തട്ടിപ്പില്‍ നാനൂറോളം പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇതില്‍ 65 പേര്‍ പരാതിയുമായി സ്റ്റേഷനിലെത്തിയിട്ടുണ്ട്. എരുമേലി മുണ്ടക്കയം സ്വദേശി ഷംനാദ് ഷാജിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തിട്ടുള്ളത്.
ഒരാഴ്ചയായി റഹനാസ് എന്ന സ്ഥാപനം പൂട്ടി മുഹമ്മദ് ഒളിവില്‍ പോയിരുന്നു. സൈബര്‍സെല്ലിന്റെ സഹായത്തോടെ ഷൊര്‍ണൂര്‍ ലോഡ്ജില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇനിയും പരാതിക്കാര്‍ ഉണ്ടാകുമെന്നാണ് പോലീസ് പറയുന്നത്.
ചേലക്കര എസ്.എച്ച്.ഒ. ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ എസ്.ഐ. ആനന്ദ്, സി.പി.ഒ. വിജയന്‍, സിദ്ദിഖ്, ഹോംഗാര്‍ഡ് ശശികുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വടക്കാഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..