പോലീസ് ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് തട്ടിപ്പ്; വസ്ത്രങ്ങള്‍ വാങ്ങി പണം നല്‍കാതെ മുങ്ങി


മിഥിൽരാജ്

വര്‍ക്കല: പോലീസുദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച് വര്‍ക്കലയിലെ തുണിക്കടകളില്‍ കയറി വസ്ത്രങ്ങള്‍ വാങ്ങി പണം നല്കാതെ മുങ്ങിയയാളെ അറസ്റ്റ് ചെയ്തു. പോരേടം മിഥിലാജ് മന്‍സിലില്‍ മിഥില്‍രാജ്(32) ആണ് അറസ്റ്റിലായത്. വര്‍ക്കല മനാഫ് ടെക്സ്റ്റയില്‍സ്, ഷാവെഡ്ഡിങ് പാലസ് എന്നീ സ്ഥാപനങ്ങളില്‍ കയറിയാണ് തട്ടിപ്പ് നടത്തിയത്.

തുണിക്കടകളില്‍ കയറി 2000 രൂപയോളം വിലവരുന്ന വസ്ത്രങ്ങള്‍ വാങ്ങിയശേഷം പണമടയ്ക്കേണ്ട സ്ഥലത്ത് എ.ടി.എം. കാര്‍ഡില്‍ പണമില്ലെന്നും വര്‍ക്കല പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണെന്നും അടുത്തദിവസം പണം നല്കാമെന്നും പറഞ്ഞാണ് തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു.

സമാനമായ നിലയില്‍ മറ്റിടങ്ങളില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. വര്‍ക്കല സി.ഐ. ദ്വിജേഷിന്റെ നേതൃത്വത്തില്‍ എസ്.ഐ. സേതുകുമാര്‍, ലാല്‍, എ.എസ്.ഐ. രാധാകൃഷ്ണന്‍, ഫാറൂഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


AMMA

1 min

ഷമ്മി തിലകനെതിരെ 'അമ്മ'യില്‍ പ്രതിഷേധമുണ്ട്; നടപടി എക്‌സിക്യൂട്ടീവ് തീരുമാനിക്കും - താരസംഘടന

Jun 26, 2022

Most Commented