ശ്യാംകുമാർ
ഇരിങ്ങാലക്കുട: ഫെയ്സ്ബുക്ക് വഴി പ്രണയം നടിച്ച് യുവതിയെ പീഡിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. വെള്ളാങ്ങല്ലൂർ തുമ്പൂർ മേപ്പുറത്ത് വീട്ടിൽ ശ്യാംകുമാറിനെ (30)നെയാണ് ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ഫേമസ് വർഗീസിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ എം.ജെ. ജിജോയും സംഘവും അറസ്റ്റു ചെയ്തത്.
ഭർത്താവുമായി പിണങ്ങി വിദേശത്ത് ജോലി ചെയ്തു കഴിയുന്ന യുവതിയുമായി ഫെയ്സ്ബുക്കിലൂടെ ചങ്ങാത്തം സ്ഥാപിച്ച ശ്യാം താൻ ജ്യോതിഷിയാണെന്നാണ് അവരോടു പറഞ്ഞിരുന്നത്. യുവതിയുടെയും ഭർത്താവിന്റെയും നക്ഷത്രങ്ങൾ തമ്മിൽ ചേരില്ലെന്നും ഇരുവരും ഒന്നിച്ചുള്ള ജീവിതം ശുഭകരമല്ലെന്നും തെറ്റിദ്ധരിപ്പിച്ച ഇയാൾ ഭർത്താവിൽനിന്ന് വിവാഹമോചനം നേടാനും യുവതിയെ നിർബന്ധിച്ചു.
നാട്ടിലെത്തിയ യുവതിയെ ശ്യാം പീഡിപ്പിക്കുകയും വിവാഹമോചനത്തിനുശേഷം താൻ വിവാഹം ചെയ്തുകൊള്ളാമെന്നും വിശ്വസിപ്പിച്ചു. വീടുപണിയുന്നതിനും ബിസിനസ്സ് തുടങ്ങണമെന്നും പറഞ്ഞ് യുവതിയിൽ നിന്ന് ശ്യാം പലപ്പോഴായി 14 ലക്ഷം രൂപയോളം തട്ടിച്ചെടുത്തതായും പോലീസ് പറഞ്ഞു. പിന്നീട് തട്ടിപ്പു മനസ്സിലാക്കിയ യുവതി ഇരിങ്ങാലക്കുട പോലീസിൽ പരാതിപ്പെടുകയായിരുന്നു.
പോലീസ് കേസെടുത്ത വിവരമറിഞ്ഞ ശ്യാം ബെംഗളൂരുവിലേക്കു കടന്നു. പിന്നീട് ഇയാൾ തിരികെ നാട്ടിലെത്തിയതറിഞ്ഞ് പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.
Content Highlights:man arrested in a rape case in irinjalakkuda
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..