ഷെമീർ
പുതുനഗരം(പാലക്കാട്): പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ വലയിലാക്കി കഞ്ചാവ് വില്‍പ്പനയ്ക്ക് ഉപയോഗിക്കുന്ന യുവാവ് പിടിയിലായി. പുതുനഗരം പിലാത്തൂര്‍മേട് ആനമലവീട്ടില്‍ എ. ഷെമീറാണ് (22) പുതുനഗരം പോലീസിന്റെ പിടിയിലായത്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഉള്‍പ്പെടെ നിരന്തരം കഞ്ചാവ് നല്‍കി ലഹരിക്കടിമകളാക്കും. തുടര്‍ന്ന്, ഇവരെ കഞ്ചാവ് വില്‍പ്പനയ്ക്ക് നിര്‍ബന്ധിക്കുക പതിവാണെന്ന് പോലീസ് പറഞ്ഞു.
ശനിയാഴ്ച കൊടുവായൂരിലെ സ്വകാര്യ വിദ്യാഭ്യാസസ്ഥാപനത്തിന് സമീപത്തുനിന്ന് 16 വയസ്സുകാരന്‍ കഞ്ചാവുമായി പോലീസിന്റെ പിടിയിലായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ വില്‍പ്പനയ്ക്കായി ഷെമീര്‍ നല്‍കിയ കഞ്ചാവാണ് കൈയിലുണ്ടായിരുന്നതെന്ന് പോലീസ് മനസ്സിലാക്കി. ഇതുപോലെ നിരവധി കുട്ടികളെ ഇയാള്‍ വലയിലാക്കിയിട്ടുണ്ടെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്.
ഷെമീറിനെ കഞ്ചാവ് വില്പനയുമായി ബന്ധപ്പെട്ട് പോലീസ് മുമ്പും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫെബ്രുവരിയില്‍ എക്‌സൈസ് ചിറ്റൂര്‍റേഞ്ച് സ്‌ക്വാഡ് ഷമീറിന്റെ വീട്ടില്‍നിന്ന് ഒന്നരക്കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തിരുന്നു. ഈ കേസില്‍ 45 ദിവസം റിമാന്‍ഡില്‍ക്കഴിഞ്ഞിട്ടുമുണ്ട്.
പോലീസ് ഷെമീറിനെ കൗണ്‍സലിങ്ങിന് വിധേയമാക്കിയിരുന്നു. കഞ്ചാവ് വിമുക്തനാക്കാന്‍ അഗളി കോട്ടത്തറയിയുള്ള വിമുക്തികേന്ദ്രത്തില്‍ ചികിത്സയ്ക്ക് വിധേയനാക്കിയെങ്കിലും ചികിത്സ പൂര്‍ത്തീകരിക്കാന്‍ വിസമ്മതിച്ച് ഷെമീര്‍ ഇറങ്ങിപ്പോവുകയായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..