അഹമ്മദ് ഫർസീൻ
കൊച്ചി: വീട്ടമ്മയ്ക്ക് വാട്സാപ്പ് വഴി നഗ്നചിത്രങ്ങള്‍ അയച്ചുകൊടുത്ത് അപമാനിച്ച സംഭവത്തില്‍ യുവാവ് പോലീസ്പിടിയില്‍. മലപ്പുറം പള്ളിക്കല്‍ സ്വദേശി കരിയൂര്‍ വീട്ടില്‍ അഹമ്മദ് ഫര്‍സീനെയാണ് എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്‍സ്പെക്ടര്‍ പ്രശാന്ത് ക്ലിന്റ്, എസ്.ഐ. വിനോജ്, സീനിയര്‍ സി.പി.ഒ. രമേശ്, സി.പി.ഒ. വിജേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
സ്വര്‍ണം കവര്‍ന്ന വീട്ടുജോലിക്കാരി അറസ്റ്റില്‍
കൊച്ചി: കോന്തുരുത്തി സ്റ്റീഫന്‍ പാദുവ റോഡിലുള്ള വീട്ടില്‍നിന്ന് എട്ടുപവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണംപോയ സംഭവത്തില്‍ വീട്ടുജോലിക്കാരിയും ഭര്‍ത്താവും അറസ്റ്റില്‍. ഊന്നുകല്‍ സ്വദേശി വാരിക്കണ്ടത്തില് വീട്ടില്‍ അഞ്ജു ജയന് (35), ഭര്‍ത്താവ് കോന്തുരുത്തി സ്വദേശി പാലയ്ക്കപ്പിള്ളി വീട്ടില്‍ ജയന് (40) എന്നിവരെയാണ് എറണാകുളം സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്.

മോഷണം നടത്തിയ സ്വര്‍ണം വില്ക്കാന് സഹായിച്ചത് ജയനായിരുന്നു. തേവര ശാന്തിനഗറിലുള്ള ജൂവലറിയില്‍നിന്ന് വിറ്റ സ്വര്‍ണം കണ്ടെടുത്തു. അടിമാലിയിലുള്ള അഞ്ജുവിന്റെ ബന്ധുവിന്റെ വീട്ടില്‍നിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..