രാജാക്കാട്: പ്രായപൂർത്തിയാകാത്ത കോളേജ് വിദ്യാർഥിനിയെ നഗ്നചിത്രങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കോളേജ് വിദ്യാർഥി അറസ്റ്റിൽ. സേനാപതി മുക്കുടിൽ നീറനാനിക്കൽ ഷഹിൽ ഷാജൻ (20) ആണ് ശാന്തൻപാറ പോലീസിന്റെ പിടിയിലായത്.
നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് കോളേജ് ഹോസ്റ്റലിലെ മറ്റു പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ എടുത്ത് അയച്ചുകൊടുക്കുവാൻ ഇയാൾ ആവശ്യപ്പെട്ടിരുന്നു. പെൺകുട്ടിയിൽനിന്നു ഇക്കാര്യം അറിഞ്ഞ കൂട്ടുകാരികൾ കോളേജ് അധികൃതരെ വിവരമറിയിച്ചു. തുടർന്ന് ശാന്തൻപാറ പോലീസിൽ പരാതി നൽകുകയും ഷഹിലിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇയാൾക്കെതിരേ പോക്സോ ചുമത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ശാന്തൻപാറ സി.ഐ.യുടെ നേതൃത്വത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.
Content Highlight: Man arrested for rape minor collage girl
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..