
കോട്ടയം: വസ്ത്രവ്യാപാരം നടത്താനെന്നപേരില്‍ 40 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ കാസര്‍കോട് സ്വദേശികളായ മൂന്നുപേരില്‍ ഒരാള്‍ പിടിയിലായി.
ഉദുമ ഉപ്പള ഷെഫീഖ് മന്‍സില്‍ കാപ്പില്‍ ഹൗസില്‍ അബ്ദുള്‍ മജീദിനെയാണ് (46) ഗാന്ധിനഗര്‍ എസ്.ഐ. ടി.എസ്.റെനീഷ് അറസ്റ്റ് ചെയ്തത്. സഹോദരന് ഫിര്‍ദൗസ് മുഹമ്മദും ഇയാളുടെ ഭാര്യ സൗമ്യയും പ്രതിയാണ്. ഇവര്‍ ഒളിവിലാണ്. കോട്ടയം കുമാരനല്ലൂര്‍ സ്വദേശിനിയായ ലൈലയുടെ പരാതിയിലാണ് ഗാന്ധിനഗര്‍ പോലീസ് േകസെടുത്തത്. 2018-ലായിരുന്നു സംഭവം.
ഒന്നാം പ്രതി ഫിര്‍ദൗസ് പരാതിക്കാരിയുടെ വാഹനത്തിന്റെ ഡ്രൈവറായിരുന്നു. ഈ പരിചയം മുതലെടുത്തായിരുന്നു തട്ടിപ്പ് നടത്തിയത്. പരാതിക്കാരി കുമാരനല്ലൂരില്‍ വസ്ത്രസ്ഥാപനം തുടങ്ങാന്‍ ആലോചനയിലായിരുന്നു.
ഇതുമനസ്സിലാക്കിയ പ്രതികള്‍ ഇവരുമായി അടുപ്പം സ്ഥാപിച്ചു. ഗാന്ധിനഗറിലുള്ള ഹോട്ടല്‍ വിറ്റുകിട്ടിയ ഒരു കോടിയോളം രൂപ ലൈലയുടെ കൈവശമുണ്ടെന്ന് മനസ്സിലാക്കിയ ഫിര്‍ദൗസും സൗമ്യയും ചേര്‍ന്ന് ലൈലയെയും മകന് ആഷിയെയും പങ്കാളികളാക്കി മാന്നാനത്ത് പുത്തൂര്ക്കാടന് ടെക്സ്റ്റൈല്‍സ് എന്ന സ്ഥാപനം തുടങ്ങി. പല തവണയായി 12 ലക്ഷത്തോളം രൂപ പ്രതികള്‍ ലൈലയില്നിന്ന് വാങ്ങിയെടുത്തു. 28 ലക്ഷം രൂപയുടെ തുണിത്തരങ്ങള്‍ വാങ്ങി കടയിലെത്തിച്ചു. ഇവിടെനിന്ന് വസ്ത്രങ്ങള്‍ ഫിര്‍ദൗസും സൗമ്യയും ചേര്‍ന്ന് കാസര്‍കോട്ടുള്ള മജീദിന്റെ ഫാഷന്‍ ക്ലബ്ബ് എന്ന വസ്ത്രവ്യാപാര സ്ഥാപനത്തിലേക്ക് മാറ്റി.
കടയിലെ വസ്ത്രങ്ങള്‍ വിറ്റുകിട്ടിയ പണം കാണാതായതോടയാണ് ലൈല പോലീസില്‍ പരാതി നല്‍കുന്നത്. ഇതറിഞ്ഞ മജീദ് കാസര്‍കോട്ടെ സ്ഥാപനം പൂട്ടി. തുടര്‍ന്ന് കാസര്‍കോട് തന്നെ മറ്റൊരു സ്ഥാപനം നടത്തിവരുകയായിരുന്നു. ഇവിടെനിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. പ്രതിയെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.
content highlights: man arrested for nabbing 40 lakh in the name of textile business
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..