പ്രതീകാത്മക ചിത്രം | മാതൃഭൂമി
കൊട്ടിയം(കൊല്ലം): കൈകാലുകൾ തളർന്ന യുവതിയെ വീടിന്റെ രണ്ടാംനിലയിൽനിന്ന് അർദ്ധരാത്രി കടത്തിക്കൊണ്ടുപോയ കേസിൽ തൊടുപുഴ സ്വദേശിയെ കൊട്ടിയം പോലീസ് പിടികൂടി. തൊടുപുഴ കുംഭക്കല്ല് ഇടവെട്ടി ആലുങ്കൽ റഷീദി(42)നെയാണ് അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴ നിർമ്മല കോളേജിനടുത്ത് ഇയാൾ വാടകയ്ക്കെടുത്ത വീട്ടിൽനിന്ന് യുവതിയെയും കണ്ടെത്തി.
പോലീസ് പറയുന്നത്: മൊബൈൽ ഫോണിലൂടെ പരിചയപ്പെട്ട ഇരുവരും മൂന്നുവർഷമായി സൗഹൃദത്തിലായിരുന്നു. വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെ വീടിന്റെ മുകൾനിലയിൽ കയറിയ റഷീദ് യുവതിയെ എടുത്ത് താഴെയെത്തിച്ച് ബൈക്കിൽ കൊണ്ടുപോയി. നേരം പുലർന്നതോടെയാണ് യുവതിയെ കാണാതായ വിവരം വീട്ടുകാർ അറിയുന്നത്.
യുവതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും മൂവാറ്റുപുഴയിലുണ്ടെന്ന് കണ്ടെത്തിയത്.
കണ്ണനല്ലൂർ എസ്.എച്ച്.ഒ. യു.പി.വിപിൻ കുമാർ, കൊട്ടിയം എസ്.ഐ. സംഗീത എസ്.ആർ., പ്രൊബേഷൻ എസ്.ഐ. ശിവപ്രസാദ് എന്നിവരാണ് ഇരുവരെയും പിടികൂടിയത്.
കൊല്ലത്ത് കോടതിയിൽ ഹാജരാക്കിയ യുവതിയെ ബന്ധുക്കൾക്കൊപ്പം വിട്ടു.
Content Highlights:man arrested for kidnapping physically challenged woman from kottiyam
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..