
മങ്കട: പ്രായപൂര്‍ത്തിയാകാത്ത പ്ലസ് ടു വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോയ കേസില്‍ പ്രതി അറസ്റ്റില്‍. അരിപ്ര അമ്പലകുത്ത് മുഹമ്മദ് അസ്ലം(22) ആണ് അറസ്റ്റിലായത്. ജനുവരി മൂന്നിന് രണ്ടരയോടെയാണ് വിദ്യാര്‍ഥിനിയെ മങ്കട കോവിലകം റോഡില്‍നിന്ന് കാറില്‍ കയറ്റിക്കൊണ്ടുപോയത്. വിവാഹവാഗ്ദാനം നല്കി പെണ്‍കുട്ടിയുടെ കൈവശമുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കുകയുംചെയ്തു. ആ പണം ഉപയോഗിച്ച് എറണാകുളം, മൂന്നാര്‍, മൈസൂര്‍, വയനാട് എന്നീ സ്ഥലങ്ങളില്‍ കൊണ്ടുപോയി ചൂഷണംചെയ്തെന്നാണ് കേസ്.
വയനാട് മീനങ്ങാടിയില്‍നിന്ന് ശനിയാഴ്ചയാണ് പ്രതിയെ പിടികൂടിയത്. അന്വേഷണ സംഘത്തെ വഴിതെറ്റിക്കുന്നതിനായി പ്രതി തന്റെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ വലമ്പൂരില്‍ റോഡരികില്‍ ഉപേക്ഷിച്ചിരുന്നു.വയനാട്ടിലുള്ള ടാക്സി ഡ്രൈവറുടെ ഫോണ്‍ ഉപയോഗിച്ച് സുഹൃത്തിനെ വിളിച്ചതിനെത്തുടര്‍ന്നാണ് പ്രതി പോലീസിന്റെ വലയിലായത്. ഇയാള്‍ ഇതിനുമുമ്പും കുട്ടികള്‍ക്കെതിരേയുള്ള കുറ്റകൃത്യത്തില്‍ റിമാന്‍ഡില്‍ കഴിഞ്ഞയാളാണ്.
മങ്കട എസ്.ഐ. അബ്ദുല്‍ അസീസ്, എ.എസ്.ഐ. ബൈജു കാലയില്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ബൈജു കുര്യാക്കോസ്, ജയമണി, ബിന്ദു, ഹോംഗാര്‍ഡ് ജയചന്ദ്രന് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. വനിതാ എസ്.ഐ. ഇന്ദിരാ മണിക്കായിരുന്നു അന്വേഷണച്ചുമതല. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
content highlights: man arrested for kidnapping minor girl
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..