പിടിച്ചെടുത്ത നാടൻ തോക്കുകൾ, ഇൻസെറ്റിൽ പിടിയിലായ വിജയൻ
കാഞ്ഞങ്ങാട്: നായാട്ടിനിറങ്ങിയ ആളെ ഒന്‍പത് നാടന്‍ തോക്ക് സഹിതം വനംവകുപ്പുദ്യോഗസ്ഥര്‍ പിടികൂടി. ചീമേനി പെട്ടിക്കുണ്ടിലെ കെ.വി.വിജയന് (59) ആണ് അറസ്റ്റിലായത്. പിക്കപ്പ് ജീപ്പില്‍ പോകവെ, വെള്ളിയാഴ്ച വൈകീട്ട് കുന്നുംകൈ ഏച്ചിലാംകയത്തുവെച്ചാണ് വനംവകുപ്പിന്റെ ഫ്ളയിങ് സ്ക്വാഡ് പിടികൂടിയത്.
മൗക്കോടും ഏച്ചിലാംകയത്തുമായി രണ്ട് വാഹനത്തിലായാണ് ഉദ്യോഗസ്ഥര്‍ നായാട്ടുസംഘത്തെ പിടികൂടാന്‍ നിലയുറപ്പിച്ചിരുന്നത്. മൗക്കോട് എത്തിയപ്പോള്‍ ഉദ്യോഗസ്ഥരെ കണ്ട് പിക്കപ്പ് ജീപ്പിലുണ്ടായവര് വാഹനം തിരിച്ചുവിട്ടു. മൗക്കോട്ട് നിലയുറപ്പിച്ച ഉദ്യോഗസ്ഥസംഘം ഉടന്‍ ഏച്ചിലാകയത്തുള്ളവരെ വിവരമറിയിക്കുകയും അവര്‍ വാഹനം റോഡിനു കുറികെയിടുകയും ചെയ്തു. അമിതവേഗത്തിലെത്തിയ പിക്കപ്പ് ജീപ്പ് റോഡിനു കുറുകെയിട്ട വനംവകുപ്പിന്റെ ജീപ്പിനിടിച്ചു നില്‍ക്കുകയായിരുന്നു.
പിക്കപ്പ് ജീപ്പിന്റെ പിറകില്‍ തോക്കും തിരകളും ചാക്കില്‍ പൊതിഞ്ഞനിലയിലായിരുന്നു. ഡ്രൈവര്‍ ഇറങ്ങിയോടി. പിടിയിലായ പ്രതിയെയും കസ്റ്റഡിയിലെടുത്ത ജീപ്പും കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസിലെത്തിച്ചു. ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും. കാസര്‍കോട് ഫ്ളയിങ് സ്ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി.രതീശന്റെ നേതൃത്വത്തിലായിരുന്നു ഉദ്യോഗസ്ഥ സംഘമെത്തിയത്. ഫോറസ്റ്റ് ഉദ്യോഗസ്ഥരായ ഒ.സുരേന്ദ്രന്, കെ.സി.മോഹന്‍കുമാര്‍, കെ.രാജു, പി.ശ്രീധരന്, എം.ഹരി, പ്രകാശന്, ഫോറസ്റ്റ് വാച്ചര്‍ സുരേന്ദ്രന്, ഡ്രൈവര്‍ പ്രദീപന് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..