നഗ്നചിത്രങ്ങള്‍ കൈക്കലാക്കി അപമാനിച്ചു, നിരന്തരമായ ശല്യംചെയ്യല്‍; പ്രതി പിടിയില്‍


മുഹമ്മദ് അജ്മൽ

പാലാ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പ്രലോഭിപ്പിച്ച് നഗ്നചിത്രങ്ങളും വീഡിയോകളും സാമൂഹികമാധ്യമത്തിലൂടെ വാങ്ങുകയും അപമാനിക്കുകയുംചെയ്ത കേസില്‍ പ്രതി പിടിയില്‍. വയനാട് പെരിയ സ്വദേശി ഇക്കണ്ടി മുഹമ്മദ് അജ്മല്‍ (22) ആണ് പിടിയിലായത്.

പ്രതി പാലായിലെ മൊബൈല്‍ കടയില്‍ ജീവനക്കാരനായിരുന്നു. ഇവിടെവെച്ച് പരിചയപ്പെട്ട പെണ്‍കുട്ടിയില്‍നിന്നാണ് വാട്സാപ്പ് മുഖേന ചാറ്റിങ് നടത്തി നഗ്‌നചിത്രങ്ങളും വീഡീയോദൃശ്യങ്ങളും വാങ്ങിയത്. പ്രതിയുടെ ശല്യത്തെത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാനസികനില തകരാറിലായി. ഇതുശ്രദ്ധയില്‍പ്പെട്ട മാതാപിതാക്കള്‍ തിരക്കിയപ്പോഴാണ് സംഭവം അറിയുന്നത്. പാലാ ഡി.വൈ.എസ്.പി. ഷാജു ജോസ്, സി.ഐ. ടോംസണ്‍ കെ.പി., എസ്.ഐ.മാരായ അഭിലാഷ്, ഷാജി സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented