ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്‍


Image for Representation | Mathrubhumi

തിരുവനന്തപുരം: ഫെയ്സ്ബുക്ക് അക്കൗണ്ടില്‍നിന്നെടുത്ത ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെ ഫോട്ടോ മോര്‍ഫ് ചെയ്തശേഷം വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് വഴി പ്രചരിപ്പിച്ച കേസിലെ ഒന്നാംപ്രതി അറസ്റ്റില്‍. ചാല വൃന്ദാവന്‍ ലൈനില്‍ മുറിപ്പാലത്തടി വീട്ടില്‍ അഭിലാഷി (25)നെയാണ് സിറ്റി സൈബര്‍ പോലീസ് അറസ്റ്റു ചെയ്തത്.

ഉദ്യോഗസ്ഥയുടെ മോര്‍ഫ് ചെയ്ത ഫോട്ടോ ഇയാളുടെ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടിലും പോണ്‍ ഫെയ്സ്ബുക്ക് പേജ് വഴിയും പ്രചരിപ്പിച്ചു. ഫെയ്സ്ബുക്ക്, ഗൂഗിള്‍, ജിയോ അധികാരികളില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിയുടെ മെയില്‍ വിലാസം, ഐ.പി. അഡ്രസ്, മൊബൈല്‍ നമ്പരുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ഈ ചിത്രം ഷെയര്‍ ചെയ്ത് പ്രചരിപ്പിക്കുകയും അശ്ലീല കമന്റുകള്‍ പോസ്റ്റ് ചെയ്യുകയും ചെയ്ത രണ്ടാംപ്രതി കോഴിക്കോട് പുതുപ്പാടി നെരോത്ത് വീട്ടില്‍ ബാബു (42)വിനെ കോഴിക്കോടുനിന്നു നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

സിറ്റി പോലീസ് കമ്മിഷണര്‍ ബല്‍റാം കുമാര്‍ ഉപാദ്ധ്യായയുടെ നിര്‍ദേശപ്രകാരം സിറ്റി സൈബര്‍ സ്റ്റേഷന്‍ ഡിവൈ.എസ്.പി. ടി.ശ്യാംലാലിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റു ചെയ്തത്. സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പ്രകാശ് എസ്.പി., എസ്.ഐ. മനു ആര്‍.ആര്‍., പോലീസ് ഓഫീസര്‍മാരായ വിനീഷ് വി.എസ്., സമീര്‍ഖാന്‍ എ. എസ്., മിനി എസ്. എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റിനു നേതൃത്വം നല്‍കിയത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section




Most Commented