
മൊയ്തീൻകുട്ടി
തൃശ്ശൂര്‍: സിനിമയിലവസരം വാഗ്ദാനം ചെയ്ത് യുവതിയുടെ സ്വര്‍ണം കവര്‍ന്നയാള്‍ അറസ്റ്റില്‍. കുറ്റിപ്പുറം ബംഗ്ളാംകുന്നില്‍ മേലേതില്‍ വീട്ടില്‍ മൊയ്തീന്‍കുട്ടിയെയാണ് (47) ടൗണ്‍ ഈസ്റ്റ് പോലീസ് അറസ്റ്റു ചെയ്തത്. നേരത്തെ വിദേശത്ത് ജോലി ചെയ്തിരുന്ന പ്രതിയുടെ വാഗ്ദാനത്തിനിരയായി ഒട്ടേറെ സ്ത്രീകള്‍ വഞ്ചിക്കപ്പെട്ടിട്ടുണ്ടെന്നും ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെ കേന്ദ്രീകരിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നതെന്നും പോലീസ് പറയുന്നു.
സിനിമയില്‍ അവസരം വാങ്ങിത്തരാമെന്ന് പറഞ്ഞ് ഒന്നേമുക്കാല്‍ പവന് തട്ടിയെടുത്തെന്നാണ് പരാതി. കഴിഞ്ഞ ഒക്ടോബറില്‍ തൃശ്ശൂര്‍ കെ.എസ്.ആര്.ടി.സി. സ്റ്റാന്‍ഡില്‍ വെച്ചാണ് ഇയാളെ യുവതി പരിചയപ്പെടുന്നത്. ബിസിനസ്സുകാരനും നിര്‍മാതാവുമാണെന്ന് പരിചയപ്പെടുത്തിയ ഇയാള്‍ വ്യാജപേരും വിലാസവുമാണ് നല്‍കിയത്. പരാതിയെത്തുടര്‍ന്ന് ഇയാളുടെ ഫോണ്‍നമ്പര്‍ പിന്തുടര്ന്ന് വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇന്‍സ്പെക്ടര്‍ ആര്. ലാല്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തില്‍ സബ് ഇന്‍സ്പെക്ടര്‍ എസ്. ഗീതുമോള്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ദുര്‍ഗാ ലക്ഷ്മി, പി. ഹരീഷ് കുമാര്‍, ദീപക് വി.ബി. നിജിത എന്നിവരും ഉണ്ടായിരുന്നു.
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..