മണ്ണുത്തി: പോലീസ് സ്റ്റേഷനിൽ കയറി എ.എസ്.ഐ. യെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു. മണ്ണുത്തി പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. പി.എ. ശശിയെ ആക്രമിച്ചതിന് അന്തിക്കാട് മനക്കൊടി കാട്ടുതീണ്ടി കിരണി (27) നെയാണ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് സംഭവം. ഒല്ലൂക്കര വിക്ടറി ഐ.ടി.ഐ. യിലെ പൂർവ വിദ്യാർഥിയായ മനക്കൊടി സ്വദേശി ആകാശ് ഐ.ടി.ഐ.യിൽ വെച്ച് പ്രശ്നം ഉണ്ടാക്കി. പോലീസ് എത്തുമ്പോഴേയ്ക്കും ആകാശ് സ്ഥലം വിട്ടിരുന്നു. വീട്ടിൽ ചെന്ന് ഇയാളെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവന്നതിനെ തുടർന്ന് സ്റ്റേഷനിലെത്തിയ സഹോദരൻ കിരൺ ആകാശിനെ ഇറക്കി വിടണമെന്ന് ആവശ്യപ്പെട്ട് ബഹളം വെച്ചു.
തുടർന്ന് മൊബൈലിൽ വീഡിയോ എടുക്കുന്നതായി കണ്ട് എ.എസ്.ഐ. ശശി തടഞ്ഞു. ഇതോടെ ശശിയുടെ യൂണിഫോമിൽ പിടിച്ചു തടഞ്ഞു നിർത്തി ആക്രമിച്ചുവെന്നാണ് കേസ്. പരിക്കേറ്റ ശശി ജില്ലാ ആസ്പത്രിയിൽ ചികിത്സയിലാണ്. ഇടതുകൈയ്ക്കാണ് പരിക്കേറ്റത്.
ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും മർദനത്തിനുമാണ് കേസ്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ഇയാൾക്കെതിരേ അന്തിക്കാട് സ്റ്റേഷനിൽ നിരവധി ക്രിമിനൽകേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.
Content Highlights: man arrested for attacking ASI of police
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..